എസ്ഡിപിഐയോട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ല; തിരഞ്ഞെടുപ്പില്‍ സിപിഎം വോട്ട് ചെയ്താലും വാങ്ങുമെന്ന് കെ സുധാകരന്‍

യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷനും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍. കോണ്‍ഗ്രസും യുഡിഎഫും എസ്ഡിപിഐയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പില്‍ ആര് വോട്ട് ചെയ്താലും സ്വീകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ എന്നല്ല സിപിഎം വോട്ട് ചെയ്താലും വാങ്ങും. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാര്‍ത്ഥിയും പറയില്ല. വോട്ട് വാങ്ങുന്നത് സ്ഥാനാര്‍ത്ഥിയുടെ മിടുക്കാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ മൂവാറ്റുപഴ അഷ്‌റഫ് മൗലവിയാണ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കേരളത്തില്‍ ഇത്തവണ മത്സരിക്കേണ്ടെന്നാണ് എസ്ഡിപിഐയുടെ തീരുമാനം. സിഎഎ പിന്‍വലിക്കുമെന്നും ജാതിസെന്‍സസ് നടപ്പാക്കുമെന്നുമുള്ള കോണ്‍ഗ്രസിന്റെ നിലപാടും ദേശീയ സാഹചര്യവും പരിഗണിച്ചാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ എസ്ഡിപിഐ തീരുമാനിച്ചതെന്ന് അഷ്‌റഫ് മൗലവി വ്യക്തമാക്കിയിരുന്നു.

അതേസമയം എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും പ്രതികരിച്ചിരുന്നു. എസ്ഡിപിഐ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം പിന്തുണച്ചതല്ലെന്നും മറ്റ് കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വം വിശദീകരിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.

Latest Stories

'തപാൽ ബാലറ്റുകൾ തിരുത്തിയതിൽ കേസ്'; ജി സുധാകരന്റെ വിവാദ പരാമർശത്തിൽ കേസെടുത്ത് പൊലീസ്

ജൂനിയർ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റ സംഭവം; ബെയ്‌ലിൻ ദാസ് റിമാൻഡിൽ, ജാമ്യാപേക്ഷയിൽ വിധി നാളെ

രാഷ്ട്രപതി സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു; ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം; ദ്രൗപതി മുര്‍മുവിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

'ഞാൻ എടുത്ത തീരുമാനത്തിൽ അവൾ ഹാപ്പി ആണ്'; ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി ആര്യ ബഡായി

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ഉയർത്താൻ കേന്ദ്രം; 50,000 കോടി രൂപയുടെ വർധനവ് ഉണ്ടായേക്കും

ഉറ്റസുഹൃത്തുക്കള്‍ ഇനി ജീവിതപങ്കാളികള്‍, ആര്യയും സിബിനും വിവാഹിതരാവുന്നു, സന്തോഷം പങ്കുവച്ച് താരങ്ങള്‍

വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് കോഹ്‌ലി അങ്ങനെ എന്നോട് പറഞ്ഞു, അത് കേട്ടപ്പോൾ....; രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ

മാറ്റം സംബന്ധിച്ച് രണ്ട് തവണ സംസാരിച്ചു; പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന കെ സുധാകരന്റെ വാദം തള്ളി എഐസിസി

IPL 2025: ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ നിർത്തണം, വെറും അനാവശ്യമാണ് ആ ടൂർണമെന്റ് ഇപ്പോൾ; ബിസിസിഐക്ക് എതിരെ മിച്ചൽ ജോൺസൺ

ജി സുധാകരന്റെ വിവാദ പ്രസംഗം; ബൂത്തുപിടുത്തം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയേക്കുമെന്ന് സൂചന