ഗുരുവിനെ മറന്നില്ല; സത്യന്‍ അന്തിക്കാടിനെ വീട്ടിലേക്ക് ക്ഷണിച്ച് നയന്‍താര

വിവാഹജീവിതത്തിലേയ്ക്ക് കടക്കുന്ന വേളയില്‍ തന്നെ സിനിമാ രംഗത്ത് കൈപിടിച്ചുയര്‍ത്തിയ ഗുരുവായ സത്യന്‍ അന്തിക്കാടിനെ മറക്കാതെ നയന്‍താര. രാജ്യം മുഴുവന്‍ ആഘോഷമാക്കിയ താര വിവാഹത്തില്‍ പ്രത്യേക അതിഥിയായി ഇന്നലെ സത്യന്‍ അന്തിക്കാടും ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ചിത്രത്തിലൂടെയാണ് ഡയാന കുര്യന്‍ എന്ന നയന്‍താര ആദ്യമായി അഭിനയരംഗത്തെത്തുന്നത്. വിവാഹത്തലേന്ന് നയന്‍താരയുടെ വീട്ടിലേയ്ക്ക് പ്രത്യേക ക്ഷണം സ്വീകരിച്ച് സത്യന്‍ അന്തിക്കാട് എത്തുകയുണ്ടായി.

2003-ല്‍ മനസിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയന്‍താര അഭനയത്തിലേയ്ക്ക് ചുവടുവച്ചത്. പിന്നീട് തെന്നിന്ത്യയിലെ താരറാണി പദവിയിലേയ്ക്കുള്ള നയന്‍താരയുടെ യാത്ര ആരും കൊതിക്കുന്ന രീതിയിലായിരുന്നു. വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം വിവാഹജീവിതത്തിലേയ്ക്ക് കടക്കുന്നപ്പോള്‍ ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമേ ക്ഷണം ഉണ്ടായിരുന്നുള്ളൂ.

മലയാളത്തില്‍നിന്നു സത്യന്‍ അന്തിക്കാട് കൂടാതെ ദിലീപും ചടങ്ങിനെത്തിയിരുന്നു. ഷാറുഖ് ഖാന്‍, രജനികാന്ത്, സൂര്യ, വിജയ് സേതുപതി, കാര്‍ത്തി, ശരത് കുമാര്‍, സംവിധായകരായ മണിരത്‌നം, കെ.എസ്.രവികുമാര്‍, നിര്‍മാതാവ് ബോണി കപൂര്‍ തുടങ്ങിയവരും പങ്കെടുത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി