സജി ചെറിയാന്റെ വിവാദ പ്രസംഗം; സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കും, വിശദീകരണം തേടിയെന്ന് യെച്ചൂരി

ഭരണഘടനയ്്ക്ക് എതിരെയുള്ള മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കും. സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അവിടെ വിഷയം ചര്‍ച്ച ചെയ്യുകയാണെന്നും യെച്ചൂരി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സജി ചെറിയാന്‍ രാജിവക്കേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍സി പി എം പൊളിറ്റ്ബ്യുറോ അംഗം ഏ വിജയരാഘവന്‍ എന്നിവരടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.

താന്‍ എന്തിന് രാജിവയ്കണമെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് ചോദിച്ചു. എകെജി സെന്ററില്‍ നടന്ന അവയ്ലെബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മടങ്ങവെ രാജി വെക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തനിക്ക് പറയാനുള്ളതെല്ലാം ഇന്നലെ വിശദീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. എജിയോട് ഇക്കാര്യത്തില്‍ നിയമോപദേശം തേടുകയും ചെയ്തു.

ഭരണഘടയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യേത്തര വേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.ആര്‍എസ്എസിന്റെ നിലാപാടാണ് സജി ചെറിയാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. മന്ത്രി രാജിവെക്കണമെന്നാണ് നാട് മുഴുവന്‍ ആവശ്യപ്പെടുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയാതെ സഭയില്‍ നിന്ന് ഒളിച്ചോടിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

മന്ത്രിയുടേത് പാര്‍ട്ടി നിലപാടാണോ എന്ന് സിപിഎം വ്യക്തമാക്കണം. നിയമസഭയില്‍ പ്രകോപനമുണ്ടാക്കിയത് ഭരണപക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. അതുകൊണ്ടാണ് സഭ പിരിഞ്ഞത്. മന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ