സജി ചെറിയാനും ഇപി ജയരാജനും ജാഗ്രത പുലര്‍ത്തണം; വായ്പയെടുത്ത് തിരിച്ചടക്കാത്ത നേതാക്കള്‍ക്ക് സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്ത നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സഹകരണ ബാങ്ക് ക്രമക്കേടിനെ കുറിച്ച് പരാമര്‍ശമുള്ളത്.

സഹകരണ ബാങ്കുകളില്‍ നിന്ന് പാര്‍ട്ടി നേതാക്കളും അംഗങ്ങളും വന്‍ തുക വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വായ്പ തിരിച്ചടക്കണമെന്ന സര്‍ക്കുലര്‍ പലരും കണക്കിലെടുക്കുന്നില്ല. കോടികളുടെ ബാധ്യത പല സഹകരണ ബാങ്കുകള്‍ക്കുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരിവന്നൂര്‍ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളുടെ പ്രതിസന്ധിയ്ക്ക് പിന്നാലെയുണ്ടായ സാഹചര്യം പാര്‍ട്ടി പ്രതിച്ഛായക്കും കളങ്കമാണ്. വലിയ തുക വായ്പ എടുക്കുന്ന അംഗങ്ങള്‍ മേല്‍ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മന്ത്രി സജി ചെറിയാനും ഇപി ജയരാജനുമെതിരെ രൂക്ഷ വിമര്‍ശനമുണ്ട്. ഇരുനേതാക്കളും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് പ്രവര്‍ത്തന വീഴ്ചകളെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പാര്‍ട്ടിയില്‍ മോശം പ്രവണത വര്‍ധിക്കുന്നുവെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപി ജയരാജന്‍ സെക്രട്ടറിയേറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നിന്നത് ഗൗരവകരമാണ്. സമ്മേളന സമയത്ത് മാത്രമാണ് ഇപി സജീവമായതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി