ശബരിമല വിധി കിറുകൃത്യമായി പ്രവചിച്ചു; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരായ പുന:പരിശോധന ഹർജികൾ  ഏഴംഗ ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രീം കോടതി  ഇന്ന് വിധി പറഞ്ഞു. എന്നാൽ ഫെയ്സ് ബുക്കിൽ ഒരാൾ ഈ വിധി അണുവിട തെറ്റാതെ പ്രവചിച്ചത് കണ്ട് അന്തം വിട്ടിരിക്കുകയാണ് ആളുകൾ!

ശബരിമല വിധിയുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ സൈബർ ലോകത്ത് ഈയിടെ നടക്കുകയുണ്ടായി. പക്ഷെ ഹരികൃഷ്ണൻ എന്നയാളുടെ പ്രവചനമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. യഥാർത്ഥ വിധിയുമായുള്ള വലിയ സാദൃശ്യമാണ് പോസ്റ്റ് വൈറലാകാനുള്ള കാരണം.

വിധി ഏഴംഗ ബെഞ്ചിനു വിടുമെന്നും നിലവിലുള്ള വിധിക്ക് സ്റ്റേ ഉണ്ടാവില്ലെന്നും അടക്കമുള്ള വിധിയിലെ പ്രസക്തമായ അംശം ഹരികൃഷ്ണന്റെ കുറിപ്പിലുണ്ട്. വിധിക്ക് ശേഷമുള്ള കാര്യങ്ങളും ഇയാൾ പ്രവചിച്ചിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെ,

എല്ലാവരും വിധി പ്രവചിക്കുന്ന തിരക്കിൽ ആയതിനാൽ ഞാനും വിധി പ്രവചിക്കുന്നു….

1, വിധി ഏഴംഗ ഭരണ ഘടന ബഞ്ചിന് വിടുന്നു.

2,നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല…

വിധി പുനഃപരിശോധനക്ക് വിട്ടതിനാൽ പഴയ വിധി അസ്ഥിരപ്പെട്ടു എന്നും അതിനാൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ പറ്റില്ല എന്നും സംഘികളും സംഘിത്തലകളും…

സ്ത്രീ പ്രവേശനം തടഞ്ഞിട്ടില്ല എന്നും അതിനാൽ നട്ടെല്ലിന് ഉറപ്പുണ്ടെങ്കിൽ പിണറായി സ്ത്രീകളെ കയറ്റണം എന്നും ഉത്തമർ….

എന്തായാലും പിണറായിക്ക് പണി തന്നെ….

ഇന്നലെ വെെകുന്നേരമിട്ട പോസ്റ്റിനു താഴെ കൂടുതൽ വന്ന കമന്റുകളും ട്രോളിക്കൊണ്ടായിരുന്നു, എന്നാൽ വിധി പ്രസ്താവത്തിന് ശേഷം അഭിനന്ദനപ്രവാഹമാണ് ഹരികൃഷ്ണന്.

പ്രവചന സിംഹമെന്നൊക്കെ വിളിച്ചുള്ള കമന്റുകൾ പോസ്റ്റിന് താഴെയുണ്ട്. രഞ്ജൻ ഗൊഗോയുടെ വ്യാജനാണോയെന്നും ചിലർ ചോദിക്കുന്നു.

https://www.facebook.com/karimeen2/posts/1044527225896860

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ