ലൈസന്‍സ് ഇല്ലാതെ ബൈക്കോടിച്ച കൗമാരക്കാരനെ ഇമ്പോസിഷന്‍ എഴുതിപ്പിച്ച് ആര്‍.ടി.ഒ; ബൈക്ക് കൊടുത്ത പിതാവിനെ പരിശീലന ക്ലാസിലേക്കും അയച്ചു

പ്രായപൂര്‍ത്തിയാകാതെ ബൈക്ക് ഓടിച്ച മകനെയും ഇതിനു അനുമതി നല്‍കിയ പിതാവിനെയും എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്‌സ് ട്രെയ്‌നിംഗ് റിസര്‍ച്ച് സെന്ററില്‍ ഒരു ദിവസത്തെ പരിശീലനത്തിനയക്കാന്‍ ആര്‍.ടി.ഒ.യുടെ ഉത്തരവ്. കലൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് പരിശീലനത്തിനു പോകേണ്ടത്. ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രായമാകും മുമ്പേ ബൈക്ക് കൊടുത്തതാണ് പിതാവിനെതിരെയുള്ള കുറ്റം.

മൂന്നു പേര്‍ ഒരുമിച്ചു സഞ്ചരിച്ച വേളയിലാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദോ കെ.വര്‍ഗീസ് ബൈക്ക് തടഞ്ഞത്. പരിശോധിച്ചപ്പോള്‍ ആര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സില്ല. എല്ലാവരും 18 വയസില്‍ താഴെ പ്രായക്കാര്‍. ബൈക്ക് ഓടിച്ച കുട്ടിയെ ആര്‍ടി ഓഫീസില്‍ കൊണ്ടുവന്നു ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്നു ഇമ്പോസിഷന്‍ എഴുതിപ്പിച്ചു. കുട്ടിയുടെ പിതാവിനോടു ലൈസന്‍സുമായി ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇദ്ദേഹം ഹാജരാകുമ്പോള്‍ മകനുമായി എടപ്പാളില്‍ ബോധവത്കരണത്തിനു പോകേണ്ട തിയതി നല്‍കുമെന്നു ആര്‍ടിഒ കെ.മനോജ് പറഞ്ഞു. കുട്ടി ഡ്രൈവര്‍മാരുടെ എണ്ണം കൂടുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. കോളജുകളുടെ പരിസരത്തും നിരീക്ഷണമുണ്ട്.

18 തികയാത്ത കുട്ടികള്‍ വാഹനമോടിക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. ചില രക്ഷിതാക്കളെങ്കിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനമോടിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇതു ഗുരുതരമായ കുറ്റമാണ്. ബൈക്കുകളില്‍ അനധികൃത സാമഗ്രികള്‍ ഘടിപ്പിച്ചു രൂപമാറ്റവും ഉയര്‍ന്ന ശബ്ദവും വരുത്തുന്നതിനെതിരെയും നടപടിയെടുക്കും.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന