ഇടതുപക്ഷം കാണിച്ച ചരിത്രപരമായ ഏററവും വലിയ വിഡ്ഢിത്തമായിരിക്കും സാമ്പത്തിക സംവരണം: സി. ആര്‍ നീലകണ്ഠന്‍

മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ പത്തുശതമാനത്തോളം സംവരണം ഏര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തെനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇടതുപക്ഷം കാണിച്ച ചരിത്രപരമായ ഏററവും വലിയ വിഡ്ഢിത്തമായിരിക്കും സാമ്പത്തിക സംവരണം എന്ന് ഭയപ്പെടുന്നുവെന്ന് സി.ആര്‍ നീലകണ്ഠന്‍.

ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിലെ ചരിത്രനീതിയെ കുറിച്ച് തനിക്ക് പണ്ട് പറഞ്ഞു തന്നത് സഖാക്കളാണെന്നും അതുപോലെ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന സാമ്പത്തിക സംവരണവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നല്ലൊരു വിഭാഗത്തിന് ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് സി ആര്‍ നീലകണ്ഠന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആ എതിര്‍പ്പായിരിക്കും ഇടതുപക്ഷാനുകൂലികള്‍ സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് രംഗത്ത് വരാത്തതിനു  കാരണമെന്നും അദ്ദേഹം പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇടതുപക്ഷക്കാരനായ ഒരാളുടെ പോസ്റ്റ് ഒരു സംവരണാനുകൂല്യവും ഇല്ലാതിരുന്ന ഒരു സമുദായത്തിലാണ് ഞാൻ പിറന്നത്. സമ്പന്നരല്ലെങ്കിലും പേരിന് ജന്മിമാരായിരുന്ന ഒരു കുടുംബത്തിലായിരുന്നു അത്. കുടിയാനിൽ നിന്ന് കാഴ്ചക്കുലയൊക്കെ കിട്ടിയിരുന്ന ഒരു കാലം അവ്യക്തമായ ഓർമയുണ്ട് എനിക്ക്. എക്കാലത്തും കോൺഗ്രസിന് അനുകൂലമായിരുന്നു എന്റെ കുടുംബം. അടിയന്തിരാവസ്ഥയോടുള്ള എതിർപ്പാണ് 1975 ൽ പതിനഞ്ചു വയസ്സുണ്ടായിരുന്ന എന്നെ എസ് എഫ് ഐ യിലും ദേശാഭിമാനി സ്റ്റഡീസർക്കിളിലും എത്തിച്ചത്. അവസരസമത്വത്തിന് എതിരല്ലേ ജാതി സംവരണം എന്ന എന്റെ സംശയം അന്നത്തെ പല സഖാക്കളോടും ഞാൻ ചോദിച്ചിട്ടുണ്ട്. ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിലെ ചരിത്ര നീതിയും അത് ഒരു ക്ഷേമപദ്ധതി അല്ലെന്നതും അന്ന് അവർ പറഞ്ഞു തന്നത് എനിക്ക് ബോധ്യപ്പെട്ടു. ഇന്ന് രണ്ടു മുഖ്യ ധാരാ കമ്യൂണിസ്റ്റു പാർടികൾ നയിക്കുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി സാമ്പത്തിക സംവരണം നടപ്പിലാക്കുമ്പോഴും നിർഭാഗ്യവശാൽ അന്നുണ്ടായ ബോധ്യം ഇന്നും എന്നിൽ നില നിൽക്കുന്നുണ്ട്. ശ്രീനാഥൻ എസ് പിഎനിക്ക് തോന്നുന്നത് ഇരു കമ്യൂണിസ്റ്റു പാർടിയിലേയും നല്ലൊരു വിഭാഗത്തിന് സാമ്പത്തിക സംവരണം ഉൾക്കൊള്ളാനായിട്ടില്ല എന്നു തന്നെയാണ്. എന്റെ എഫ് ബി സുഹൃത്തുക്കളിൽ നല്ലൊരു ഭാഗം ഇടതുപക്ഷക്കാരാണ്. അവരിൽ ആരും തന്നെ സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് എഴുതിക്കണ്ടില്ല. പക്ഷേ , അവർ മൗനം ദീക്ഷിക്കുന്നു.സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇടതുപക്ഷം കാണിച്ച ചരിത്രപരമായ ഏററവും വലിയ വിഡ്ഡിത്തമായിരിക്കും സാമ്പത്തിക സംവരണം എന്ന് ഞാൻ ഭയപ്പെടുന്നു . എന്റെ ചിന്തക്ക് എന്തെങ്കിലും തകരാറുണ്ടെങ്കിൽ എന്റെ സുഹൃത്തുക്കൾ അത് ബോധ്യപ്പെടുത്തും എന്ന് കരുതുന്ന

Latest Stories

ഡബിള്‍ മോഹന്‍ വരുന്നു..; പൃഥ്വിരാജിന്റെ 'വിലായത്ത് ബുദ്ധ'യുടെ റിലീസ് ഡേറ്റ് പുറത്ത്

നറുക്ക് വീണത് സുന്ദര്‍ സിയ്ക്ക്; തലൈവര്‍ക്കൊപ്പം ഉലകനായകന്‍, സിനിമ 2027ല്‍ എത്തും

ഇന്‍ക്രിബ് 4 ബിസിനസ് നെറ്റ് വര്‍ക്കിങ് കണ്‍വെന്‍ഷനുമായി ആര്‍ എം ബി കൊച്ചിന്‍ ചാപ്റ്റര്‍

സജി ചെറിയാൻ അപമാനിച്ചെന്ന് കരുതുന്നില്ല, അദ്ദേഹം എന്നെ കലാകാരന്‍ എന്ന നിലയില്‍ അംഗീകരിച്ചു; പരാമർശം തിരുത്തി റാപ്പർ വേടൻ

"ഇത്തവണ ഒരു വിട്ടുവീഴ്ചയുമില്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കും"; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം

‘‌ഇവിടേക്കു വരൂ... ജനകീയാസൂത്രണ മാതൃക നേരിട്ട് കാണൂ’: ന്യൂയോർക്ക് മേയറെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് ആര്യ രാജേന്ദ്രൻ

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മൂ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

അച്ഛന് പിന്നാലെ പ്രണവ്, കരിയറിലെ ഹാട്രിക് നേട്ടം; കുതിച്ച് പാഞ്ഞ് 'ഡീയസ് ഈറെ'

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; തിലക് നയിക്കും, സഞ്ജുവിന് സ്ഥാനമില്ല

IND vs SA: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, പകരം വീട്ടി അ​ഗാർക്കർ