ക്രിസ്തുമസിന് കേരളത്തിൽ റെക്കോർഡ് മദ്യ വിൽപന, രണ്ട് ദിവസം കൊണ്ട് വിറ്റത് 150 കോടിയുടെ മദ്യം

ക്രിസ്തുമസിന് സംസ്ഥാനത്ത് റെക്കോർഡ് മദ്യ വിൽപന. ക്രിസ്തുമസ് തലേന്ന് ബിവ്റേജസ് കോർപറേഷൻ വിറ്റത് 65.88 കോടി കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടിയുടെ കൂടുതൽ കച്ചവടമാണ് നടന്നത്.

തിരുവനന്തപുരം പവർ ഹൗസ് ഔട്‌ലൈറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപന നടന്നത്. 73.54 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. ചാലക്കുടിയിൽ 70.70 ലക്ഷം രൂപയുടേയും ഇരിങ്ങാലക്കുടയിൽ 63.60 ലക്ഷം രൂപയുടേയും വിൽപന നടന്നു.

ക്രിസ്തുമസ് ദിനത്തിൽ കേരളത്തിൽ ആകെ വിറ്റത്‌ 73 കോടി രൂപയുടെ മദ്യമാണ്. ബെവ്‌കോയ്ക്ക് പുറമെ കൺസ്യൂമർ ഫെഡ്‌ ഔട്‌ലറ്റുകൾ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോഴാണിത്. ക്രിസ്തുമസ്‌ ദിവസം ബെവ്‌കോ ഔട്‌ലറ്റ്‌ വഴി 65 കോടിയുടെയും കൺസ്യൂമർ ഫെഡ്‌ ഔട്‌ലറ്റ്‌ വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു. ക്രിസ്തുമസ്‌ തലേന്ന്‌ കൺസ്യൂമർഫെഡ്‌ വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്പോൾ ക്രിസ്തുമസിന്‌ കുടിച്ചത്‌ 150.38 കോടിരൂപയുടെ മദ്യമാണ്.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം