ബിജെപിയുടെ കൊലവിളി കേട്ട് പേടിക്കുന്നവരല്ല കോണ്‍ഗ്രസ്; സംഘപരിവാറുകാരുടെ വിരട്ടല്‍ വേണ്ട; വിരട്ടി ഒതുക്കാമെന്നു തോന്നിയാല്‍ മനസില്‍ വെച്ചാല്‍ മതിയെന്ന് രമേശ് ചെന്നിത്തല

ബിജെപിയുടെ കൊലവിളി കേട്ട് പേടിക്കുന്നവരല്ല കോണ്‍ഗ്രസെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ മാങ്കൂട്ടത്തിനു നേരെ കൊലവിളി ഉയര്‍ത്തുന്നവര്‍ കോണ്‍ഗ്രസിന്റെ ചരിത്രം അറിയാത്തവരാണ്. ബ്രിട്ടീഷുകാരന്റെ നിറ തോക്കിനു മുന്നില്‍ കുലുങ്ങാതെ നിന്ന ഒരു പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരനെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാം എന്ന് കരുതരുത്.

ഇതിലും വലിയ കൊലവിളി കണ്ടും നേരിട്ടുമാണ് കോണ്‍ഗ്രസ് ഇതുവരെ എത്തിയത്.
അതു കൊണ്ട് ചരിത്രമറിയാത്ത സംഘപരിവാറുകാരാ, ബി.ജെ പി ക്കാരാ, ഇത്തരം ഭീഷണിയും വിരട്ടലുമൊന്നും കോണ്‍ഗ്രസുകാരോട് വേണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യും. വിരട്ടി ഒതുക്കാമെന്നു തോന്നിയാല്‍ അതങ് മനസില്‍ വെച്ചാല്‍ മതിയെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, പാലക്കാട് എംഎല്‍എരാഹുല്‍ മാങ്കൂട്ടത്തിലിന്റെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്നും തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞതെന്നും ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. ആലങ്കാരിക പ്രയോഗമാണ് നടത്തിയത്. കാലു കുത്താന്‍ അനുവദിക്കില്ല എന്നാണ് പറഞ്ഞത്. അതിനര്‍ഥം കാലുവെട്ടുമെന്നല്ലെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു.

പാലക്കാട് നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടല്‍ ചടങ്ങ് കോണ്‍ഗ്രസ് അലങ്കോലപ്പെടുത്തി. പൊതുമുതല്‍ നശിപ്പിച്ചിട്ടും കോണ്‍ഗ്രസിനെതിരെ കേസെടുത്തിട്ടില്ല. അതിക്രമം നടത്തിയ രാഹുലിനെതിരെ കേസെടുത്തിട്ടില്ല. പൊലീസിന്റെ തല തല്ലിപൊളിച്ചയാളെ എംഎല്‍എ രക്ഷപ്പെടുത്തിയിട്ടും കേസെടുത്തിട്ടില്ല. എംഎല്‍എ ക്കെതിരെ കൊലവിളി നടത്തിയിട്ടില്ല. പാലക്കാട് വന്നാല്‍ കാല് വെട്ടും എന്ന് പറഞ്ഞിട്ടില്ല. അങ്ങനെ ഒരു വീഡിയോ കാണിച്ചു നല്‍കാമോ എന്നും പ്രശാന്ത് ശിവന്‍ ചോദിച്ചു.

അതേസമയം എംഎല്‍എ ഇരവാദം നടത്തുകയാണെന്നും ഇല്ലാത്ത കാര്യം പറഞ്ഞ എംഎല്‍എ മാപ്പ് പറയണമെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്റെ ഭീഷണി. രാഹുലിന്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഓമനക്കുട്ടന്‍ ഭീഷണി മുഴക്കി. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള നീക്കം വിവാദമാക്കിയ നടപടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെ നടത്തിയ സ്വാഗത പ്രസംഗത്തിനിടെയാണ് ഓമനക്കുട്ടന്റെ ഭീഷണി.

നേരത്തെ ഡിസിസി ഓഫീസ് മാര്‍ച്ചിലും രാഹുലിനെതിരെ ഭീഷണി മുഴക്കിയിരുന്നു. നൈപുണ്യ വികസന കേന്ദ്രത്തിനെതിരായ നീക്കമാണ് എംഎല്‍എയുടേതെന്നും ഭിന്നശേഷി വിദ്യാര്‍ഥികളെ അപമാനിക്കുകയാണ് എംഎല്‍എയെന്നും വ്യക്തമാക്കിയാണ് ബിജെപി ഇന്ന് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. അതേസമയം നേരത്തെയും രാഹുലിനെതിരെ ഭീഷണി ഉണ്ടായിട്ടുണ്ട്. പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്