സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്നു; ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

നുണകളാല്‍ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്നു വീഴുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാള്‍ മരണപ്പെട്ടത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

അപകടമുണ്ടായപ്പോള്‍ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകര്‍ന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. അങ്ങനെയെങ്കില്‍ ഒരാള്‍ മരണപ്പെട്ടതില്‍ സര്‍ക്കാര്‍ മറുപടി പറയണം. ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അപകട ഭീഷണിയുള്ള കെട്ടിടമാണെങ്കില്‍ തന്നെ അവിടെ എത്തുന്ന ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അങ്ങോട്ടുള്ള പ്രവേശനം തടയാനും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

കേരളത്തിലെ ആരോഗ്യ മേഖലയില്‍ നിന്നും ഉയര്‍ന്നു വരുന്ന വലിയ വീഴ്ചകളുടെ കാരണക്കാരിയായ സംസ്ഥാന ആരോഗ്യ മന്ത്രിയെ എത്രയും വേഗം ആ ചുമതലയില്‍ നിന്നും രാജി വെച്ച് ഒഴിവാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.

തീര്‍ത്തും നിരുത്തരവാദിത്തപരമായ സമീപനത്തിലൂടെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുകയാണ് സര്‍ക്കാര്‍. ഉപകരണങ്ങളില്ലാത്തതുകൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടങ്ങുന്നതായി അടുത്തിടെ യൂറോളജി വിഭാഗം മേധാവി തന്നെ വെളിപ്പെടുത്തിയിരുന്നു. അവശ്യമരുന്നുകള്‍ പോലും ആശുപത്രികളില്‍ ലഭ്യമാകാത്ത സാഹചര്യമുണ്ട്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നില്ല. കാരുണ്യ പദ്ധതിയും അവതാളത്തിലാണ്. ഇത്തരത്തില്‍ എല്‍ഡിഎഫ് കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ ആരോഗ്യം എന്നത് ഊതിവീര്‍പ്പിച്ച ബലൂണ്‍ ആണെന്ന് ഓരോ സംഭവങ്ങളും അടിവരയിടുകയാണ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Latest Stories

നാലുവോട്ടിനുവേണ്ടി എന്തിനും മടിയില്ലാത്തവരാണ് സിപിഎമ്മെന്ന് വി ഡി സതീശന്‍; 'മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്ക് വഴിയല്ല, നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചത്, ഇപ്പോള്‍ചോദിക്കുന്ന ചോദ്യത്തിനല്ല നാളെ മറുപടി പറയുന്നത്'

ലൈംഗികാതിക്രമക്കേസ്; നടക്കാന്‍ പാടില്ലാത്ത സംഭവം; ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് രമേഷ് പിഷാരടി

സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി; തിരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന ബിജെപി എംപിയുടെ വാദം കോടതി തള്ളി, വിചാരണ നേരിടണം

ഉത്തരവാദിത്തമില്ലാത്ത കോൺഗ്രസ് നേതാക്കൾ പറയുന്നത് വായിക്കുകയാണ് രാഹുൽ ഗാന്ധി; ആദ്യം സ്വന്തം വീട്ടിൽ പോയി നോക്കണം : എളമരം കരിം

മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് അതിജീവിത, കൗണ്‍സിലിംഗിന് ശേഷമാണ് പരാതിപ്പെടാന്‍ തയ്യാറായത്; എതിരെ നില്‍ക്കുന്നത് വലിയ ആളാണ് എന്നതായിരുന്നു മുന്നിലുള്ള വെല്ലുവിളി: കാളിരാജ് മഹേഷ് കുമാര്‍

ഡോളർ സമ്മർദ്ദവും യുദ്ധ സാമ്പത്തികവും: ഇന്ത്യ  ദൃശ്യമായിട്ടില്ലാത്ത ഒരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ ?

ദാമ്പത്യ തര്‍ക്കങ്ങളെത്തുടര്‍ന്ന് ഭർത്താവ് ആത്മഹത്യ ചെയ്താൽ ഭാര്യ കുറ്റക്കാരിയാകില്ല: ബോംബെ കോടതി

പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

വി.ഡി. സതീശനെ വെല്ലുവിളിച്ചാൽ മുഖ്യമന്ത്രിയെക്കൊണ്ട് മൂക്ക് കൊണ്ട് 'ഋതിക് റോഷൻ' എന്ന് എഴുതിക്കും; ഇത് കണ്ണൂരല്ല എറണാകുളമാണ് : സലിം കുമാർ

സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക; ഡയറക്‌ടേഴ്‌സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്ന് ബി. ഉണ്ണികൃഷ്ണൻ