ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഡിസംബര്‍ 11 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡിസംബര്‍ 11 ന് രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് തുടര്‍ന്ന് ഡിസംബര്‍ 11ഓടെ തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ ശ്രീലങ്ക – തമിഴ്‌നാട് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

Latest Stories

IPL 2025: ഞാൻ പൊന്നുപോലെ കൊണ്ടുനടക്കുന്ന വണ്ടി അല്ലേടാ ചെക്കാ ഇത്, റിവേഴ്‌സ് എടുത്തപ്പോൾ കാർ ഉരഞ്ഞതിന് സഹോദരനോട് കലിപ്പായി രോഹിത് ശർമ്മ; വീഡിയോ കാണാം

'ദേശതാൽപര്യമാണ് പ്രധാനം'; പ്രതിനിധി സംഘത്തെ നയിക്കുന്നതിൽ സന്തോഷമെന്ന് ശശി തരൂർ

RR UPDATES: സഞ്ജു സാംസണെ കാത്തിരിക്കുന്നത് ചരിത്രം, നാളെ അത് നേടാനായാൽ അപൂർവ ലിസ്റ്റിലേക്ക് റോയൽ എൻട്രി

സുപ്രീം കോടതിയില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായി.. അയാള്‍ നിതംബത്തില്‍ കയറിപ്പിടിച്ചു, വസ്ത്രത്തിനുള്ളിലേക്കും കൈയ്യെത്തി..; വെളിപ്പെടുത്തി നടി

പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് നിർദേശിച്ചവരിൽ തരൂരില്ല; വിശദാംശങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

'മെസ്സി കേരളത്തില്‍ വരാത്തതിന് സർക്കാർ ഉത്തരവാദിയല്ല, പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്ക്'; കായികമന്ത്രി വി അബ്ദുറഹിമാന്‍

എല്ലാം പടച്ചവന്റെ തിരക്കഥ, സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ല: കോട്ടയം നസീര്‍

'കലാപാഹ്വാനത്തിന് ശ്രമിച്ചു'; റാപ്പര്‍ വേടനെതിരായ വിവാദ പ്രസംഗം; കേസരി മുഖ്യ പത്രാധിപര്‍ എന്‍ ആര്‍ മധുവിന് എതിരെ പൊലീസ് കേസെടുത്തു

ഷൂട്ടിനിടെ വസ്ത്രത്തില്‍ ശരിക്കും മൂത്രമൊഴിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു, ഇംപാക്ട് ഉണ്ടാക്കുമെന്ന് പറഞ്ഞു: നടി ജാന്‍കി

കള്ളവോട്ട് വെളിപ്പെടുത്തലില്‍ ജി സുധാകരനെതിരായ കേസ്; തുടർ നടപടികളിലേക്ക് കടക്കാൻ പൊലീസ്, ഉടൻ മൊഴിയെടുക്കും