ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ, ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. കോമോറിൻ മേഖലയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ്. ബംഗാൾ ഉൾക്കടലിൽ നിന്ന് ശക്തമായ വടക്ക്- കിഴക്കൻ കാറ്റ് തെക്കേ കിഴക്കൻ ഇന്ത്യയിലേക്ക് വീശുകയാണ്.

നവംബർ 22 മുതൽ 24 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.

ബംഗാൾ ഉൾക്കടലിൽ നിന്നും തെക്ക് കിഴക്കൻ ഇന്ത്യയിലേക്ക് വീശുന്ന ശക്തമായ വടക്ക് കിഴക്കൻ കാറ്റിന്റെ സ്വാധീന ഫലമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ ചില ജില്ലകളിൽ യെല്ലോ അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും ഓറഞ്ച് അലേർട്ടിന് സമാനമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ അറിയിച്ചു.

നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നിങ്ങനെ 5 ജില്ലകളിലാണ് അലേർട്ട്. 22ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. 23ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍

'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; എല്‍ടിടിഇ നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

'ഉടൻ വിവാഹം കഴിക്കേണ്ടി വരും'; സ്വകാര്യ വിശേഷങ്ങളുമായി റായ്ബറേലിയാകെ നിറഞ്ഞ് രാഹുൽ ഗാന്ധി

വടകര യുഡിഎഫിന്റെ ജീര്‍ണ്ണ സംസ്‌കാരത്തിന്റെ മുഖം തുറന്നുകാട്ടുന്നു; വര്‍ഗീയ സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

2024 ടി20 ലോകകപ്പ്: ഇവരെ ഭയക്കണം, ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു, തിരിച്ചുവരവ് നടത്തി സൂപ്പര്‍ താരം

കിഫ്ബിയെ പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍; ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ക്രിമിനൽ പശ്ചാത്തലത്തിലാകാം ചെയ്യുന്നത്, അതിന് ജാമ്യം കിട്ടുമല്ലോ; അശ്വന്ത് കോക്കിനെതിരെ ഭീഷണിയുമായി സിയാദ് കോക്കർ

'മുസ്ലീം കുട്ടികള്‍ക്ക് മാത്രം പഠന സഹായം'; മലബാര്‍ ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം; താക്കീതുമായി മുംബൈ ഹൈക്കോടതി; സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

ടൊവിനോയുമായുള്ള തര്‍ക്കത്തിനിടെ വിവാദ സിനിമ ഓണ്‍ലൈനില്‍ എത്തി! കുറിപ്പുമായി സനല്‍കുമാര്‍ ശശിധരന്‍

ഈ സീസണിൽ എന്നെ ഞെട്ടിച്ച ടീം അവന്മാരാണ്, ഇത്രയും ദുരന്തമാകുമെന്ന് കരുതിയില്ല; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ