'ആക്ഷേപം വന്നപ്പോൾ തന്നെ രാഹുലിനെ സസ്പെൻഡ് ചെയ്തു, വ്യക്തിപരമായ അടുപ്പം പാർട്ടിയുടെ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടില്ല'; ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയത്തിൽ പാർട്ടി തീരുമാനത്തിന് പുറത്ത് കൂടുതൽ പറയാനില്ലെന്ന് ഷാഫി പറമ്പിൽ എംപി. ആക്ഷേപം വന്നപ്പോൾ തന്നെ സസ്പെൻഡ് ചെയ്തു. തന്റെ വ്യക്തിപരമായ അടുപ്പം പാർട്ടിയുടെ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടില്ല. മറ്റേത് പാർട്ടി എടുക്കുന്നതിനെക്കാളും നല്ല നടപടി കോൺഗ്രസ് എടുത്തിട്ടുണ്ട്.

അതിൽ കൂടുതൽ പ്രതികരണം തൻ്റെ ഭാഗത്തുനിന്ന് വേണ്ട എന്ന് തോന്നിയതുകൊണ്ടാണ് കൂടുതൽ പ്രതികരിക്കാതിരുന്നത്. മറ്റു നേതാക്കൾ ഓരോരുത്തരും വ്യക്തിപരമായ അഭിപ്രായങ്ങളാണ് പറഞ്ഞത്. അത് ഒരുതരത്തിലും പാർട്ടിയുടെ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടില്ല. ഇനി എന്തെങ്കിലും നടപടി വേണമെങ്കിൽ പാർട്ടി തീരുമാനിക്കും.

പ്രചാരണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങളോ തീരുമാനങ്ങളോ കോൺഗ്രസ് രാഹുലിന് നൽകിയിട്ടില്ല. പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ രാഹുൽ ഭാഗമായിട്ടില്ലെന്നും ഷാഫി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനോട് ഒളിവിൽ കഴിയാൻ പാർട്ടി നേതൃത്വം നിർദേശിച്ചിട്ടില്ലെന്നും ഷാഫി വ്യക്തമാക്കി. അത് വ്യക്തിപരമായ തീരുമാനമാണ്. പരാതി വരുന്നതിന് മുമ്പ് തന്നെ പാർട്ടി നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും ഷാഫി പറഞ്ഞു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ