'മാറാത്തത് ഇനി മാറും', ഗുജറാത്തില്‍ എങ്ങനെയാണ് ബിജെപി വളര്‍ന്നതെന്ന് പറഞ്ഞു തിരുവനന്തപുരത്തെ ചൂണ്ടിക്കാട്ടി മോദി; അതുപോലെയാണ് തിരുവനന്തപുരം പിടിച്ചു കേരളത്തില്‍ ബിജെപി നടത്താനിരിക്കുന്ന മുന്നേറ്റം

തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തെ ഐതിഹാസികമെന്ന് വിശേപ്പിച്ച് ഗുജറാത്തിലെ ബിജെപി വളര്‍ച്ചയോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ ബിജെപി കേരളത്തില്‍ അടിത്തറയിട്ടതായി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ 7 പതിറ്റാണ്ടായി ഇടത് വലത് മുന്നണികള്‍ തിരുവനന്തപുരത്തെ വികസനത്തില്‍നിന്നും പിന്നോട്ടടിച്ചു. എന്നാല്‍ ഇനി മാറ്റമുണ്ടാവുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ‘മാറാത്തത് ഇനി മാറും’ എന്ന് മലയാളത്തില്‍ പറഞ്ഞു തുടങ്ങിയ നരേന്ദ്രമോദി തിരുവനന്തപുരത്തെ വികസനത്തിലേക്ക് ബിജെപി നയിക്കുമെന്ന വാഗ്ദാനവും നല്‍കി. തിരുവനന്തപുരത്തെ ജയത്തടെ ബിജെപി കേരളത്തില്‍ അടിത്തറയിട്ടുവെന്നാണ് മോദിയുടെ വാക്യം.

തിരുവനന്തപുരത്ത് ബിജെപി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സംസ്ഥാന സര്‍ക്കാരിനേയും എല്‍ഡിഎഫിനേയും യുഡിഎഫിനേയും വിമര്‍ശിച്ച മോദി കഴിഞ്ഞ 7 പതിറ്റാണ്ടായി ഇടത് വലത് മുന്നണികള്‍ തിരുവനന്തപുരത്തെ വികസനത്തില്‍നിന്നും പിന്നോട്ടടിച്ചുവെന്ന് വരെ പറഞ്ഞു. പിന്നാലെയാണ് ഗുജറാത്തിലെ വളര്‍ച്ചയുടേയും വികസനത്തിന്റേയും കാര്യം പറഞ്ഞു ഗുജറാത്ത് പോലെ കേരളത്തില്‍ ബിജെപി വളരുമെന്ന് പറഞ്ഞത്. 1987നു മുന്‍പ് ഗുജറാത്തില്‍ തോല്‍വികള്‍ മാത്രം ഏറ്റുവാങ്ങിയിരുന്ന പാര്‍ട്ടിയായിരുന്നു ബിജെപി. അഹമ്മദാബാദ് നഗരസഭയില്‍ നിന്നുമാണ് ബിജെപി തുടങ്ങിയതെന്നും പറഞ്ഞ മോദി ഗുജറാത്തില്‍ എങ്ങനെയാണ് ബിജെപി വളര്‍ന്നതെന്ന് ബിജെപി പ്രവര്‍ത്തകരോടു വിശദീകരിച്ചു. അവിടെ ബിജെപി നടത്തിയ ഭരണം ജനം കണ്ടുവെന്നും അവര്‍ പിന്തുണ നല്‍കിയെന്നും പറഞ്ഞ മോദി ഗുജറാത്തിലെ ഒരു പട്ടണത്തില്‍ നിന്നും തുടങ്ങിയ ബിജെപിയുടെ ജൈത്രയാത്രയാണ് ഇന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഇതിനു സമാനമായാണ് തിരുവനന്തപുരം പിടിച്ച് കേരളത്തില്‍ ബിജെപി നടത്താനിരിക്കുന്ന മുന്നേറ്റമെന്ന് കൂടി പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്തില്‍ ശൂന്യമായിരുന്ന ബിജെപി ഒരു അഹമ്മദാബാദ് നഗരസഭയില്‍നിന്നാണ് ജൈത്രയാത്ര തുടങ്ങിയതെന്നും തിരുവനന്തപുരത്ത് നിന്നും സമാന യാത്ര ആരംഭിക്കുകയാണെന്നുമാണ് പ്രധാനമന്ത്രിയുടെ വാചകം. കേരളത്തിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസം വന്ന് തുടങ്ങിയിട്ടുണ്ടെന്ന് കൂടി മോദി പറഞ്ഞു.

‘കേരളത്തിലിത്തവണ പരിവര്‍ത്തനം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. നിങ്ങളുടെ ആവേശം കാണുമ്പോള്‍ എനിക്കതറിയാം. 1987ന് മുമ്പ് ഗുജറാത്തില്‍ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ഒരു പാര്‍ട്ടിയായിരുന്നു. പത്രത്താളുകളില്‍ പോലും ബിജെപി ഇടംപിടിച്ചിരുന്നില്ല. 1987ല്‍ അഹമ്മദാബാദ് മുനിസിപ്പാലിറ്റി നാം പിടിച്ചു. അവിടെ നിന്നാണ് ബിജെപി ഗുജറാത്തില്‍ വിജയ യാത്ര തുടങ്ങിയത്. അതുപോലെയാണിപ്പോള്‍ തിരുവനന്തപുരത്തും. ഒരു പട്ടണത്തില്‍നിന്ന് തുടങ്ങിയ ജൈത്ര യാത്ര തിരുവനന്തപുരത്ത് നിന്നും നമുക്ക് തുടങ്ങണം. കേരളത്തിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസം വന്ന് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തെ ജയം അത്ഭുതവും ഐതിഹാസികവുമാണ്. ഇതോടെ ബിജെപി കേരളത്തില്‍ അടിത്തറയിട്ടു. അതിന്റെ അലയൊലി രാജ്യമെങ്ങും ഉണ്ട്. ഇടത് വലത് അഴിമതി ഭരണത്തില്‍നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള വിജയമാണിത്. തിരുവനന്തപുരത്തിന് നന്ദി പറയുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഏഴുപതിറ്റാണ്ടായി തിരുവനന്തപുരത്തോട് ഇടത് വലത് മുന്നണികള്‍ അനീതി കാണിക്കുന്നുവെന്നും ഇനി വികസിത തിരുവനന്തപുരമെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുകയാണെന്നും മോദി പറഞ്ഞു. രാജ്യത്തെ മികച്ച നഗരമാകാനുള്ള തിരുവനന്തപുരത്തിന്റെ എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന വാഗ്ദാനവും ബിജെപിയുടെ പ്രധാനമന്ത്രി നല്‍കി.

കേരളത്തിന്റെ ഭാവി മാറ്റുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്ന് പറഞ്ഞ മോദി ഇതുവരെ രണ്ട് പക്ഷത്തേ മാത്രമാണ് കേരളം കണ്ടിരുന്നതെന്നും അത് ഇടതും വലതുമാണെന്നും ഇനി മൂന്നാമത്തെ ഒരു പക്ഷം കൂടിയുണ്ടാകുമെന്നും പറഞ്ഞു. അത് വികസനത്തിന്റെ എന്‍ഡിഎ എന്ന പക്ഷമാണെന്നാണും മോദി പറഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ചിഹ്നം രണ്ടാണെങ്കിലും അജണ്ട ഒന്ന് തന്നെയാണെന്നും മോദി പറഞ്ഞു. ത്രിപുരയില്‍ മുപ്പത് വര്‍ഷം സിപിഎം ഭരിച്ചു. അതിന് ശേഷം ജനങ്ങള്‍ മാറി ചിന്തിച്ചു. ഇന്ന് അവിടെ എല്‍ഡിഎഫിനെ പേരിന് പോലും കാണുന്നില്ലെന്ന് മോദി ചൂണ്ടിക്കാട്ടി. ബംഗാളില്‍ 35-40 വര്‍ഷം ഇടതുപക്ഷം ഭരിച്ചു. ഇന്നവിടെ മത്സരിക്കാന്‍ പോലും സിപിഎമ്മിന് ആളില്ലെന്നും മോദി പരിഹസിച്ചു. കേരളം രക്ഷപ്പെടണമെങ്കില്‍ ഇടത്-വലത് കൂട്ടുകക്ഷി ഭരണം അവസാനിപ്പിക്കണമെന്നും അവര്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നടത്തുന്നതെന്നും പ്രധാമന്ത്രി പറഞ്ഞു. അയ്യങ്കാളിയേയും മന്നത്ത് പത്മനാഭനയേയും ശ്രീനാരായ ഗുരുവിനെയും അനുസ്മരിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി