"പച്ച വൃത്തത്തിൽ ഉള്ളത് കൊല്ലപ്പെട്ടയാൾ, നടുവിൽ മുഷ്ടി ചുരുട്ടി നിൽക്കുന്നത് ബോംബെറിഞ്ഞയാൾ": ഷാഫി പറമ്പിൽ

കല്യാണവീട്ടിലെ തർക്കത്തിന് തലയിൽ ബോംബെറിഞ്ഞ് സ്വന്തം പാർട്ടിയിലെ ചെറുപ്പക്കാരനെ കൊന്നത് മുഖ്യമന്ത്രിയുടെ നാട്ടിലെ മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ തന്നെയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. പാർട്ടി ഗ്രാമങ്ങളിൽ മറ്റു പാർട്ടിക്കാരെ കൊല്ലാൻ പാർട്ടി നിർദ്ദേശമനുസരിച്ച് ഉണ്ടാക്കുന്നതിലൊന്നെടുത്ത് സ്വന്തം സഹപ്രവർത്തകന്റെ തലയിൽ എറിഞ്ഞില്ലായിരുന്നെങ്കിൽ ഈ ബോംബും ചെന്ന് വീഴുന്നത് മറ്റേതെങ്കിലും പാർട്ടിക്കാരന്റെ മേലാകുമായിരുന്നു. ഷുഹൈബ് വധക്കേസിലെ പ്രതികൾ ഉൾപ്പടെയുള്ള ക്രിമിനൽ സംഘങ്ങളുടെ ഉറ്റ തോഴനാണ് കൊലയാളി എന്ന് കേൾക്കുന്നു എന്നും ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ജില്ലയിലെയും കേരളത്തിൽ മൊത്തത്തിലും തകരുന്ന ക്രമസമാധാന നിലയിൽ നോക്ക്കുത്തിയാകുന്ന ആഭ്യന്തര വകുപ്പിനെതിരെ ബുധനാഴ്ച്ച കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് സമരം നടത്തുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ചെങ്കൊടിയുടെ മുന്നിൽ പച്ച വൃത്തത്തിൽ ഉള്ളത് കൊല്ലപ്പെട്ടയാൾ, നടുവിൽ മുഷ്ടി ചുരുട്ടി നിൽക്കുന്നത് ബോംബെറിഞ്ഞയാൾ. ബോംബ് നിർമ്മിച്ചത് പാർട്ടി ഗ്രാമത്തിൽ. ബോംബ് പെട്ടിക്കടയിൽ നിന്ന് വാങ്ങുന്നതല്ല. പാർട്ടി ഗ്രാമങ്ങളിൽ മറ്റു പാർട്ടിക്കാരെ കൊല്ലാൻ പാർട്ടി നിർദ്ദേശമനുസരിച്ച് ഉണ്ടാക്കുന്നതിലൊന്നെടുത്ത് സ്വന്തം സഹപ്രവർത്തകന്റെ തലയിൽ എറിഞ്ഞില്ലായിരുന്നെങ്കിൽ ഈ ബോംബും ചെന്ന് വീഴുന്നത് മറ്റേതെങ്കിലും പാർട്ടിക്കാരന്റെ മേലാകുമായിരുന്നു. ഷുഹൈബ് വധക്കേസിലെ പ്രതികൾ ഉൾപ്പടെയുള്ള ക്രിമിനൽ സംഘങ്ങളുടെ ഉറ്റ തോഴനാണ് കൊലയാളി എന്ന് കേൾക്കുന്നു.

കല്യാണവീട്ടിലെ തർക്കത്തിന് തലയിൽ ബോംബെറിഞ്ഞ് സ്വന്തം പാർട്ടിയിലെ ചെറുപ്പക്കാരനെ കൊന്നത് മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ,മുഖ്യമന്ത്രിയുടെ നാട്ടിൽ.

സി ഐ ടി യു ഗുണ്ടകൾ ഒരു വ്യവസായ സ്ഥാപനം ഭീഷണിപ്പെടുത്തി അടച്ച് പൂട്ടിക്കുന്നത് മുഖ്യമന്ത്രിയുടെ കണ്ണൂരിൽ. ആഭ്യന്തര വകുപ്പിന് എന്താണാവോ നാട്ടിൽ പണി ? അതോ ഇനി കൊന്നതും കൊല്ലപ്പെട്ടതും പാർട്ടിക്കാർ ആയതോണ്ട് പാർട്ടി പോലീസും പാർട്ടി കോടതിയുമാണോ തീരുമാനിക്കേണ്ടത് ?

ജില്ലയിലെയും കേരളത്തിൽ മൊത്തത്തിലും തകരുന്ന ക്രമസമാധാന നിലയിൽ നോക്ക്കുത്തിയാകുന്ന കേരളത്തിലെ നമ്പർ 1 ദുരന്തമായ ആഭ്യന്തര വകുപ്പിനെതിരെ ബുധനാഴ്ച്ച കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് സമരം.

Latest Stories

ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ, ഉരുൾ പൊട്ടിയതായി സംശയം; 50ലധികം വീടുകളിൽ വെള്ളം കയറി

ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍