'ദീപു മരിക്കുമെന്ന് ആയപ്പോള്‍ സാബു രംഗത്ത് വന്നു', വിമര്‍ശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി

എറണാകുളം കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിന് പിന്നാലെ കിറ്റക്സ് എം.ഡിയും, ട്വന്റി 20 ചീഫ് കോ ഓര്‍ഡിനേറ്ററുമായ സാബു എം ജേക്കബിനെതിരെ വിമര്‍ശനവുമായി സി.പി.എം രംഗത്ത്. ദീപു മരിക്കുമെന്ന് ഉറപ്പായതോടെയാണ് സാബു രംഗത്തെത്തിയത്. സാബു ശ്രമിച്ചത് സന്ദേശം സിനിമയിലേത് പോലെ മൃതദേഹം പിടിച്ചെടുക്കാന്‍ ആയിരുന്നുവെന്ന് സി.പി.എം. എറണാകുളം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്‍ പറഞ്ഞു.

സി.പി.എം പ്രവര്‍ത്തകരെ പ്രതി ചേര്‍ത്തു എന്നതിനാല്‍ അവരാണ് ദീപുവിനെ കൊല്ലപ്പെടുത്തിയത് എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ജില്ല സെക്രട്ടറി ചോദിച്ചു. ദീപുവിന്റെ മരണത്തിന് പിന്നല്‍ സി.പി.എം ആണെന്ന് ട്വന്റി 20യുടെ ആരോപണവും മോഹനന്‍ തള്ളി. കയില്‍ കാശുണ്ടെന്ന് കരുതി എന്തും വിളിച്ച പറയാമെന്ന അവസ്ഥയാണ് സാബുവിനുള്ളത്. സംഭവം നടന്നപ്പോള്‍ സാബുവും, ട്വന്റി 20 പഞ്ചായത്ത് അംഗവും അടക്കമുള്ളവര്‍ എവിടെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.

ദീപുവിന്റെ മരണത്തിന് പിന്നാലെ സി.പി.എമ്മിനും എം.എല്‍.എ പി.വി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിച്ചത്. ആസൂത്രിത കൊലപാതകമാണെന്നും, കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പി.വി ശ്രീനിജന്‍ എം.എല്‍.എ ആയ ശേഷം ട്വന്റി 20 പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയാണ്. അമ്പതോളം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു.

ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാന്‍ ലൈസന്‍സ് കൊടുത്തിരിക്കുകയാണ്. മര്‍ദ്ദനത്തിന് ശേഷം കേസ് കൊടുക്കരുതെന്ന് ദീപുവിനെ ഭീഷണിപ്പെടുത്തി. കേസില്‍ ഒന്നാം പ്രതിയാക്കേണ്ടത് എം.എ.എയെ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി