'പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരക്ഷരം മിണ്ടുന്നില്ല'; അടിയന്തര നടപടി വേണമെന്ന് ​കെ. സി. വേണുഗോപാൽ

രാജ്യം വലിയ തോതിൽ എൽപിജി പ്രതിസന്ധി നേരിടുകയാണെന്നും വിഷയത്തിൽ കേന്ദ്രം മൗനം പാലിക്കുകയാണെന്നും കെ. സി വേണുഗോപാൽ എംപി. പാർലമെന്റ് നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നും വിഷയത്തിൽ പാർലമെന്റിന് അകത്തും പുറത്തും ഇന്ത്യാ സഖ്യം പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകൾ കിട്ടാതായതോടെ ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചുതുടങ്ങി. കേരളത്തിൽ ഇന്നലെ ഇരുപത് ശതമാനം ഹോട്ടലുകൾ അടച്ചെന്നാണ് കണക്ക്. ഇന്നും നിരവധി ഹോട്ടലുകൾ അടച്ചു.

പാചക വാതക പ്രതിസന്ധിയെ തുടർന്ന് കേരളത്തിലെ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുകയാണ്. വിറകിന് ചെലവാകുന്ന അധിക തുക സ്കൂളുകൾക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

ബെംഗളൂരു, ചെന്നൈ അടക്കം നഗരങ്ങളിലും എൽപിജി പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. ഐ.ഒ.സി., ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികൾ വാണിജ്യ സിലിണ്ടർ വിതരണം നിർത്തി വച്ചിരിക്കുകയാണ്. ആശുപത്രികൾ അടക്കമുള്ള അവശ്യ മേഖലയിൽ മാത്രമേ വാണിജ്യ സിലിൻഡറുകളുടെ വിതരണം ഇപ്പോൾ നടക്കുന്നുളളൂ.

Latest Stories

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകും, തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തി മത്സരം അല്ല ; ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടും: മുഹമ്മദ് റിയാസ്

'ഭരണമാറ്റം വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്ത്രീകൾ; ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാർ ഉറപ്പായും പരാജയപ്പെടും : കെ. മുരളീധരൻ

മന്ത്രിമാര്‍ക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി; അടുത്ത കാബിനറ്റ് മെയ് 5ന്

പണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ തലകീഴായ് കെട്ടിത്തൂക്കി മര്‍ദ്ദിക്കാന്‍ ശ്രമം; പുനലൂരിൽ ചില്‍ഡ്രന്‍സ് ഹോമിലെ കുക്കും വാര്‍ഡനും കസ്റ്റഡിയില്‍

വാണിജ്യ ഗ്യാസ് വില വര്‍ധന: ഹോട്ടലുടമകൾ ഈ മാസം ആറിന് കടകൾ അടച്ചിടും