'എന്റെ അറസ്റ്റിന്റെ ഭാഗമായി അനിഷ്ട സംഭവങ്ങളോ, ജനങ്ങളെ ബുദ്ദിമുട്ടിച്ചുള്ള പ്രതിഷേധ പരിപാടികളോ നടത്തരുത്'; ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി പിവി അന്‍വര്‍

തന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് ജനാധിപത്യവിരുദ്ധമായ ‘വനനിയമ ഭേദഗതി’ക്കെതിരെ നടത്തിയ ജനകീയ യാത്രയുടെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. വന്യമൃഗ അക്രമണങ്ങളില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് നീതി നിഷേധിക്കരുത് എന്ന് മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്.

എന്റെ അറസ്റ്റിന്റെ ഭാഗമായി ഒരുതരത്തിലുമുള്ള അനിഷ്ട സംഭവങ്ങളോ, ജനങ്ങളെ ബുദ്ദിമുട്ടിച്ചു കൊണ്ടുള്ള പ്രതിഷേധ പരിപാടികളോ ഉണ്ടായിത്തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇക്കാര്യം അറസ്റ്റ് ചെയ്യപ്പെടും എന്നുറപ്പായ ഈ സന്ദര്‍ഭത്തില്‍ തന്നെ നേതാക്കളോടും പ്രവര്‍ത്തകരോടും പങ്കുവെക്കുകയാണ്. ഞാന്‍ പുറത്തുവന്നതിനുശേഷം നമ്മള്‍ ഏറ്റെടുത്ത സമരപരിപാടികളുടെ ഭാഗമായി ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും,ശക്തമായ നിയമ പോരാട്ടം സംഘടിപ്പിക്കുകയും,കൂടുതല്‍ ശക്തിയോടെ മുന്നോട്ടുപോവുകയും ചെയ്യുമെന്നും അദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ പി.വി. അന്‍വര്‍ എംഎല്‍എയെ റിമാന്‍ഡ് ചെയ്തിരുന്നു ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് അദേഹത്തെ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. സംഭവത്തില്‍ അന്‍വര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പി.വി. അന്‍വറാണ് കേസിലെ ഒന്നാം പ്രതി. കുറ്റിപ്പുറം ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് അദേഹത്തെ തവനൂര്‍ ജയില്‍ അടച്ചത്.

കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നിലമ്പൂര്‍ പൊലീസാണ് കേസെടുത്തത്. ഒതായിയിലെ വീട്ടിലെത്തിയാണ് പൊലീസ് അന്‍വറിനെ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍വറിന്റെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ പൊലീസ് സംഘം അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയിരുന്നെങ്കിലും അന്‍വറിന്റെ അനുയായികള്‍ അകത്തേക്ക് കടത്തിവിട്ടില്ല. പിന്നാലെ പിണറായി വിജയന്റെ ഭരണകൂട ഭീകരതയാണിതെന്നും അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നും പിവി അന്‍വര്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. പിവി അന്‍വര്‍ കേസില്‍ ഒന്നാം പ്രതിയാണ്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചെന്നും എഫ്ഐആറില്‍ പരാമര്‍ശമുണ്ട്.

Latest Stories

പണിമുടക്കില്‍ പങ്കെടുത്താല്‍ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടും; കേരളാ ബാങ്ക് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണം; പ്രതിഷേധവുമായി എളമരം കരീം

“അദ്ദേഹത്തിന് സച്ചിനെയോ ദ്രാവിഡിനെയോ വിളിക്കാം, പക്ഷേ എന്റെ നമ്പർ ഡയൽ ചെയ്യാൻ അദ്ദേഹം ധൈര്യപ്പെടില്ല"

'ചപ്പാത്തി നഹി, ചോർ ചോർ'; പഞ്ചാബി ഹൗസിലെ രമണനെ അനുകരിച്ച് വിദ്യ ബാലൻ, വീഡിയോ വൈറൽ

'പ്രതിപക്ഷത്തിന് ആയുധം നൽകുന്ന പ്രസ്താവന'; മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി അനുകൂല പരാമർശത്തിൽ സിപിഐഎമ്മിന് അതൃപ്തി

നാളെ (ജൂലൈ 9ന്) നടക്കുന്ന അഖിലേന്ത്യാ പണി മുടക്ക് സമരത്തെ പിന്തുണയ്ക്കുക

ചെങ്കടലിലെ കപ്പലിനുനേരെ ഹൂതികളുടെ ആക്രമണം; തിരിച്ചടിച്ച് കപ്പലിന്റെ സുരക്ഷാ വിഭാഗം; വീണ്ടും അശാന്തി

‘തൽക്കാലം സിനിമകളുടെ ലാഭനഷ്ട കണക്ക് പുറത്ത് വിടില്ല’; തീരുമാനം പിൻവലിച്ച് നിർമ്മാതാക്കളുടെ സംഘടന

'ഡോണൾഡ് ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് ഇസ്രയേൽ'; കത്ത് നെതന്യാഹു നേരിട്ട് നൽകി

പ്രസവ വീഡിയോ ചിത്രീകരിച്ചപ്പോൾ അന്ന് ശ്വേതക്ക് വിമർശനം; ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

പത്തനംതിട്ട കോന്നി പാറമട അപകടം; കാണാതായ തൊഴിലാളിക്കായുളള തിരച്ചില്‍ തുടരുന്നു, ദൗത്യം സങ്കീർണം