നിര്‍ഭയ കേസ് പോലെ ഈ കേസ് പരിഗണിക്കരുതെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍; സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിതെന്ന് തിരിച്ചടിച്ച് കോടതി, അവളുടെ നിസ്സഹായാവസ്ഥ മനസിലാക്കണം; ശിക്ഷായിളവ് വേണമെന്ന വാദമടക്കം തള്ളി കോടതി

നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിക്ഷാവിധിയില്‍ വാദം തുടരുന്നു. വീട്ടില്‍ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് താനാണ,. ശിക്ഷയില്‍ ഇളവു വേണമെന്ന് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞു. നിര്‍ഭയ കേസ് പോലെ ഈ കേസ് പരിഗണിക്കരുതെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബ്രൂട്ടല്‍ റേപ് ആണെങ്കില്‍ മാത്രമേ പരമാവധി ശിക്ഷ വിധിക്കാവൂയെന്നും ഇത് അത്തരത്തിലൊന്ന് അല്ലെന്നും അഭിഭാഷകന്‍ വാദിച്ചു.
ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് കുറുപ്പാണ് ശിക്ഷ ഇളവ് നല്‍കണമെന്ന വാദം നടത്തിയത്. എന്നാല്‍ അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിതെന്നും കോടതി പറഞ്ഞു. നാലാം പ്രതിയെപ്പോലെയല്ല, ഒന്നാം പ്രതി പള്‍സര്‍ സുനിയെന്ന് കോടതി ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷയിലേക്കു പോകരുതെന്നും സുനിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അഭിഭാഷകന്‍ ഉയര്‍ത്തുന്ന ഓരോ വാദവും കോടതി അപ്പോള്‍ത്തന്നെ തള്ളിക്കളഞ്ഞു.

സുനിയുടെ മുന്‍കാല കേസുകള്‍ കോടതിയില്‍ പരാമര്‍ശിക്കപ്പെട്ടു. സുനിയുടെ പശ്ചാത്തലം പരിഗണിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഇയാള്‍ ഇത്തരത്തില്‍ മുന്‍പും കേസുകളില്‍ പെട്ടിട്ടുള്ളയാളാണ്. ലഹരിമരുന്ന് കേസ് അടക്കം പലതിലും ഇയാള്‍ ജയിലില്‍ പോയിട്ടുണ്ട്. ഒരുതരത്തിലും സുനിയുടെ കാര്യത്തില്‍ ഇളവു നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പരമാവധി ശിക്ഷയിലേക്കു പോകരുതെന്നും സുനിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അഭിഭാഷകന്‍ ഉയര്‍ത്തുന്ന ഓരോ വാദവും കോടതി അപ്പോള്‍ത്തന്നെ തള്ളിക്കളഞ്ഞു. നിങ്ങളുടെ സാഹചര്യം വ്യത്യസ്തമാണെന്നു അഭിഭാഷകനോട് കോടതി വ്യക്തമാക്കി.

ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ട്. തന്റെ പേരില്‍ മുന്‍പ് പെറ്റിക്കേസ് പോലുമില്ലെന്നും രണ്ടാം പ്രതി മാര്‍ട്ടിന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളായ എന്‍.എസ്.സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലീം, പ്രദീപ് എന്നിവരുടെ അഭിഭാഷകരാണ് ശിക്ഷ ഇളവിനായി വാദിക്കുന്നത്. പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. നടിയുടെ വക്കീല്‍ ഉണ്ടോയെന്ന് കോടതി ചോദിച്ചു. നടിക്ക് വേണ്ടി വക്കീല്‍ എത്തിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ മാത്രമാണ് ഉള്ളതെന്നും മറുപടി. സമൂഹത്തിന് മാതൃകയാകുന്ന വിധത്തില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സമൂഹത്തിനുവേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ഇനി ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വരുമെന്നു പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍ ഇനി ഈ കേസില്‍ അന്വേഷണം ഉണ്ടോയെന്ന് കോടതി ചോദിച്ചു. ഈ കേസില്‍ അല്ല ഇനിയും കേസുകള്‍ ഉണ്ടല്ലോ അതില്‍ അന്വേഷണം നടക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ പറഞ്ഞത്.

കൂട്ടബലാല്‍സംഗത്തിന്റെ ഏറ്റവും കുറഞ്ഞ ശിക്ഷ 20 വര്‍ഷവും കൂടിയ ശിക്ഷ ജീവിതാവസനം വരെയുള്ള ജീവപര്യന്തവുമാണ്. ഇതില്‍ ഇളവ് വേണമെന്ന നിലയിലാണ് ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികളുടെ യാചന.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു