ജീവനക്കാരന്റെ മുഖത്ത് ചായ ഒഴിച്ചു; മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ക്ക് ഹോട്ടല്‍ ജീവനക്കാരുടെ മര്‍ദ്ദനം

തണുത്തു പോയി എന്നാരോപിച്ച് ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്ത് ചായ ഒഴിച്ച വിനോദ സഞ്ചാരികളെ ഹോട്ടല്‍ ജീവനക്കാര്‍ ടൂറിസ്റ്റ് ബസ് തടഞ്ഞ് മര്‍ദ്ദിച്ചു. മൂന്നാറിലെ ഒരു ഹോട്ടലിലാണ് സംഭവം. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.

ശനിയാഴ്ച രാത്രി എട്ട് മണിക്ക് മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം മൂന്നാറിലെ ഒരു ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി. ചായ തണുത്തുപോയി എന്നാരോപിച്ച് കൂട്ടത്തിലെ ഒരാള്‍ അതെടുത്ത് ജീവനക്കാരന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് വിനോദ സഞ്ചാരികളും ഹോട്ടല്‍ ജീവനക്കാരും തന്നില്‍ തര്‍ക്കമുണ്ടാകുകയും സഞ്ചാരികള്‍ തങ്ങളുടെ ബസില്‍ കയറി പോകുകയും ചെയ്തു.

എന്നാല്‍ സുഹൃത്തുക്കളുമായി ഹോട്ടല്‍ ജീവനക്കാര്‍ ബൈക്കില്‍ സംഘമായി ടൂറിസ്റ്റ് ബസിനെ പിന്തുടര്‍ന്നു. ബസ് തടഞ്ഞ് നിര്‍ത്തി അവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ് (31) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ക്ക പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

സംഭവത്തില്‍ മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും