അജാസ് സൗമ്യയെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നു; പണമിടപാടാണ് ഇരുവര്‍ക്കുമിടയിലെ സൗഹൃദം വഷളാക്കിയതെന്നും സൗമ്യയുടെ അമ്മയുടെ മൊഴി

കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയെ അജാസ് വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നതായി സൗമ്യയുടെ അമ്മയുടെ മൊഴി. അമ്മായയ ഇന്ദിരയാണ് ഇങ്ങനെ മൊഴി നല്‍കിയത്. ഇരുവര്‍ക്കിടയിലെ പണമിടപാടാണ് ആറ് വര്‍ഷത്തെ സൗഹൃദം വഷളാക്കിയതെന്നും ഒരു വര്‍ഷമായി അജാസില്‍ നിന്ന് നിരന്തരമായ സൗമ്യ ഭീഷണി നേരിട്ടിരുന്നതായുമാണ് അമ്മയുടെ മൊഴി.

“ഇരുവരും തമ്മില്‍ പണമിടപാട് ഉണ്ടായിരുന്നു. സൗമ്യ അജാസില്‍ നിന്ന് ഒന്നേക്കാല്‍ ലക്ഷം രൂപ വാങ്ങിരുന്നു. ഇത് തിരികെ നല്‍കാനാനൊരുങ്ങിയെങ്കിലും അജാസ് സ്വീകരിച്ചില്ല. തുടര്‍ന്ന് സൗമ്യ പണം അജാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെങ്കിലും അജാസ് പണം തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് സൗമ്യയും ഞാനും എറണാകുളത്തെത്തി അജാസിനെ നേരില്‍ കണ്ട് പണം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ പണം വാങ്ങാന്‍ തയ്യാറാകാതെ വിവാഹം ചെയ്യണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുകയായിരുന്നു”- സൗമ്യയുടെ അമ്മ ഇന്ദിര മാധ്യമങ്ങളോട് പറഞ്ഞു.

അജാസ് ഇതിന് മുമ്പും വീട്ടിലെത്തി സൗമ്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും അമ്മ വ്യക്തമാക്കി. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും അജാസ് ഭീഷണിപ്പെടുത്തിയിരുന്നു. അജാസില്‍ നിന്ന് ഭീഷണിയുണ്ടെന്ന് വള്ളിക്കുന്നം എസ്.ഐയെ സൗമ്യ മൂന്ന് മാസം മുമ്പ് അറിയിച്ചിരുന്നു. അജാസന്റെ ഫോണ്‍ ബ്ലോക്ക് ചെയ്ത ശേഷം മറ്റു നമ്പറുകളില്‍ നിന്ന് ഫോണ്‍ വിളിച്ച് അജാസ് ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

Latest Stories

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്