വാളയാർ ആൾക്കൂട്ടക്കൊല കേസിൽ പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകൾ; കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തതായി സൂചന

വാളയാർ ആൾക്കൂട്ടക്കൊല കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകൾ. ശക്തമായ വകുപ്പുകൾ ചേർക്കാൻ പൊലീസ് തയ്യാറായില്ല. രാം നാരായണൻ ദലിത് വിഭാഗത്തിൽ ഉൾപ്പെട്ട ആളായിട്ടും എസ്‍സി-എസ്ടി വകുപ്പും ആൾക്കൂട്ട കൊലപാതകം എന്ന വകുപ്പും ചേർത്തിട്ടില്ലെന്നാണ് വിവരം.

അതിനിടെ കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. മർദനസമയത്ത് ഇവരും സ്ഥലത്ത് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ചിലർ തമിഴ്നാട്ടിലേക്ക് കടന്നതായും പൊലീസ് പറയുന്നു. നേരത്തെ കേസിൽ അഞ്ചുപേരാണ് അറസ്റ്റിലായിരുന്നത്. ഇതിന് പുറമെയാണ് കൂടുതൽ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം കൊല്ലപ്പെട്ട ഛത്തീസ്​ഗഡ് സ്വദേശി റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പുലർച്ചെ 2.30 കഴിഞ്ഞാണ് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചിരിക്കുകയാണ്. 11 മണിക്കുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സർക്കാർ ചെലവിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. റാം നാരായണന്റെ കുടുംബവും ഇതേ വിമാനത്തിൽ നാട്ടിലേക്ക് പോകും.

Latest Stories

‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ താല്പര്യമില്ല, നേതൃത്വം കൊടുക്കാനാണ് ആഗ്രഹം'; കെ മുരളീധരൻ

ജലവും അധികാരവും: നാഗരികതയുടെ മറഞ്ഞ രാഷ്ട്രീയം

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷകളില്‍ സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി

ലക്ഷം തൊട്ട് പൊന്ന്; ചരിത്രത്തിലാദ്യമായി സ്വർണവില പവന് ഒരു ലക്ഷം കടന്നു

ശബരിമല സ്വർണക്കൊള്ള; അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക്, കൂടുതൽ പേർ കുടുങ്ങും

'അന്ന് ഞാൻ വിരമിക്കാൻ തീരുമാനിച്ചു, ആ ഒരു തോൽവി എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു': രോഹിത് ശർമ്മ

സഞ്ജുവിനേക്കാൾ കേമനാണ് ഗിൽ, എന്നിട്ടും അവനെ എന്ത് കണ്ടിട്ടാണ് ടീമിൽ എടുത്തത്; കട്ടക്കലിപ്പിൽ ​ഗിൽ ഫാൻസ്

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നീക്കി; മൂന്ന് പേർ അറസ്റ്റിൽ

'പുതിയ കേരളത്തെ അവതരിപ്പിക്കും, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും'; വി ഡി സതീശൻ

തൃശൂരില്‍ സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് ഹാജരാകാന്‍ നോട്ടീസ്; നടപടി തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേത്