'പോക്സോ കേസ് പ്രതി മുകേഷ് എം നായരെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചത് പശ്ചാത്തലം പരിശോധിക്കാതെ’; മാപ്പ് ചോദിക്കുന്നുവെന്ന് സംഘാടകർ

പോക്സോ കേസ് പ്രതി വ്‌ളോഗർ മുകേഷ് എം നായരെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയതിൽ മാപ്പ് ചോദിച്ച് സംഘാടകർ. പോക്സോ കേസ് പ്രതിയെന്ന് അറിയാതെയാണ് മുകേഷ് എം നായരെ ചടങ്ങിൽ പങ്കെടുപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. ഖേദം പ്രകടിപ്പിച്ച് സ്കൂൾ അധികൃതർക്ക് സംഘാടകർ കത്തയച്ചു.

തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലാണ് പോക്സോ കേസ് പ്രതിയായ മുകേഷ് എം നായർ മുഖ്യാതിഥിയായി എത്തിയത്. പിന്നാലെ പോക്സോ കേസ്‌ പ്രതി സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വിശദീകരണം തേടിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘാടകർ വിശദീകരണവുമായി എത്തിയത്.

സ്കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ സി ഐ സംഘാടകർ അയച്ച കത്തിൽ വ്യക്തമാക്കുന്നു. അതേസമയം റീൽസ് ഷൂട്ടിം​ഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈം​ഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ. മുകേഷിനെതീരെ കോവളം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുത്തത്.

Latest Stories

തേവലക്കരയിലെ സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ മാനേജറും കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയറും കേസിൽ പ്രതികൾ

സംസ്ഥാനത്ത് വീണ്ടും ഭർതൃപീഡന മരണം; ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവ് കസ്റ്റഡിയിൽ

ലോക്‌സഭയിലെ ഓപ്പറേഷൻ സിന്ദൂർ ചർച്ച; അമിത് ഷായുടെ പ്രസംഗത്തെ കൈയടിച്ച് പിന്തുണച്ച് ശശി തരൂർ

'ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി അം​ഗീകരിക്കും'; ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്; വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കും, പുനരധിവാസം വൈകിപ്പിച്ചത് കേസും കോടതി നടപടികളുമെന്ന് മന്ത്രി കെ രാജന്‍

'രക്ഷാപ്രവർത്തനം വൈകിയിട്ടില്ല'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ

റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകൾ; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു

രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടലിന് ഒരാണ്ട്; ചൂരൽമല - മുണ്ടക്കൈയിൽ ഇന്ന് സർവ്വമത പ്രാർത്ഥന, ചോദ്യചിഹ്നമായി പുനരധിവാസം

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി, നാല് ജില്ലകളിൽ പുതിയ കളക്ടർമാർ

റഷ്യയിൽ വൻ ഭൂചലനം; ജപ്പാനും അമേരിക്കയ്ക്കും സുനാമി മുന്നറിയിപ്പ്