ടി പി ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമല്ലെന്ന് പി എം ആർഷോ; ആരെയും തല്ലാൻ പാടില്ലെന്ന് എംവി ​ഗോവിന്ദൻ

ടി പി ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമല്ലെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ആരെയും തല്ലാൻ പാടില്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ആരെയും തല്ലുന്നതിനോട് യോജിപ്പില്ലെന്നും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. അതേസമയം കോട്ടയത്തെ നഴ്സിം​ഗ് കോളേജിലെ റാ​ഗിങ്ങുമായി ബന്ധപ്പെട്ട് എസ്എഫ്ഐയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടിപി ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ചാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ രംഗത്തെത്തിയത്. ശ്രീനിവാസൻ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചതുകൊണ്ടാണ് അതുകേട്ട വിദ്യാർത്ഥി അടിച്ചതെന്ന് ആർഷോ പറഞ്ഞു. ശ്രീനിവാസനെ അടിച്ചത് മഹാപരാധമായോ തെറ്റായോ കരുതുന്നില്ലെന്നും ആർഷോ പറഞ്ഞിരുന്നു. എന്നാൽ ഇത് തിരുത്തിയാണ് എംവി ഗോവിന്ദൻ രംഗത്തെത്തിയത്.

അതേസമയം കോട്ടയത്തെ നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ് അതിക്രൂര സംഭവമെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നുവെന്നും എസ്എഫ്ഐയെ എങ്ങനെ ക്രൂശിക്കാമെന്നാണ് ചിലർ നോക്കുന്നതെന്നും എംവി ​ഗോവിന്ദൻ വിമർശിച്ചു. എസ്എഫ്ഐയ്ക്ക് ആ സംഭവവുമായി യാതൊരു ബന്ധവുമില്ല. പ്രതിപക്ഷ നേതാവടക്കം നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

അതേസമയം വയനാടിന് വേണ്ടി കേന്ദ്രം വായ്പ അനുവദിച്ചതിനെ കേന്ദ്രത്തിന്റേത് വിചിത്ര നടപടിയെന്നാണ് ​ഗോവിന്ദൻ വിശേഷിപ്പിച്ചത്. ശശി തരൂരിന്റെ ലേഖനം വസ്തുതകൾ തുറന്നുകാണിക്കുന്നതാണെന്നും വസ്തുതാപരമായ കാര്യങ്ങൾ തുറന്നുപറഞ്ഞതിൽ ശശി തരൂരിനെ അഭിനന്ദിക്കുന്നുവെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Latest Stories

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും