പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചിക പുനഃപരിശോധിക്കും; മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അധ്യാപകര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്‌: വി. ശിവന്‍കുട്ടി

പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതിനായി 15 അംഗ സമിതിയെ നിയോഗിച്ചു. സമിതി നിര്‍ദ്ദേശിക്കുന്ന പുതിയ ഉത്തരസൂചിക പ്രകാരം ബുധനാഴ്ച മുതല്‍ മൂല്യനിര്‍ണയം നടത്തും. ഇതുവരെ നോക്കിയ പേപ്പറുകള്‍ വീണ്ടും മൂല്യനിര്‍ണയത്തിന് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരസൂചിക പുനഃപരിശോധിക്കുന്നതിനായി നാളെ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെത്താന്‍ അധ്യാപകര്‍ക്ക് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു ജില്ലയില്‍ നിന്ന് രണ്ടധ്യാപകര്‍ വീതം തലസ്ഥാനത്തേക്കെത്താനാണ് നിര്‍ദ്ദേശം.

അതേസമയം മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അധ്യാപകര്‍ക്കതിരെ അന്വേഷണം നടത്തും. ഇക്കാര്യം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അന്വേഷിക്കുക. ബഹിഷ്‌ക്കരിച്ച 12 അധ്യാപകര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും മന്ത്രി അറിയിച്ചു.

ഉത്തരസൂചികയില്‍ പോരായ്മ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഇതുവരെ 28,000 പേപ്പറുകളാണ് മൂല്യനിര്‍ണയം നടത്തിയത്. ഇവ വീണ്ടും പരിശോധിച്ച് ഫലപ്രഖ്യാപനം സമയബന്ധിതമായി തന്നെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Latest Stories

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ

'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സര്‍ക്കാര്‍; ഹൈക്കോടതിയിലേക്കുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങും

'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം, ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല'; രമേശ് ചെന്നിത്തല

ഇരുട്ടിന്റെ മേൽ പണിത ഡാറ്റാ നഗരം

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടി, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും'; ശക്തമായി തിരിച്ചു വരുമെന്ന് ബിനോയ് വിശ്വം

ഹോംവർക്ക് ചെയ്തില്ല, മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; സംഭവം ഒതുക്കി തീർക്കാൻ സ്‌കൂള്‍ അധികൃതരുടെ ശ്രമമെന്ന് പിതാവ്

എറണാകുളം ശിവക്ഷേത്രോത്സവത്തിന്‍റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് ദിലീപ്; പ്രതിഷേധം കനത്തതോടെ പരിപാടിയിൽ നിന്ന് ഒഴിവാക്കി

‘പത്തനംതിട്ട വിട്ടു പോകരുത്, രാഹുൽ മാങ്കൂട്ടത്തിലിന് അന്വേഷണ സംഘത്തിന്റെ കർശന നിർദേശം; ഹൈക്കോടതി തീരുമാനത്തിന് ശേഷം ചോദ്യം ചെയ്യൽ