'പ്രചാരണത്തിന് പ്ലാസ്റ്റിക് ഫ്ലക്സ്, എൽഡിഎഫ് ചട്ടം ലംഘിച്ചു'; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

എൽഡിഎഫ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. ചേലക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് ഫ്ലക്സ് വച്ചെന്നും ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പരാതിയിൽ പറയുന്നു. ഫ്ലക്സ് പ്രിന്റ് ചെയ്യരുതെന്ന ഹൈക്കോടതി നിയമം ലംഘിച്ചെന്നാണ് ആരോപണം.

ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ്കുമാറാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. തുണിയിൽ പ്രിന്റ് ചെയ്യണമെന്ന നിയമം എൽഡിഎഫ് പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിനെതിരെയാണ് പരാതി നൽകിയത്. ചേലക്കര നിലനിര്‍ത്താൻ എൽഡിഎഫ് ഇറങ്ങുമ്പോൾ, രമ്യ ഹരിദാസാണ് യുഡിഎഫിനായി മത്സരിക്കുന്നത്. കെ ബാലകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി.

അതേസമയം ചേലക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങൾ പുറത്തുവന്നു. യു ആർ പ്രദീപിന്റെ കൈവശം ഉള്ളത് 11,000 രൂപയാണ്. കേരള ഗ്രാമീൺ ബാങ്കിന്റെ പുല്ലൂർ ശാഖയിൽ 27,553 രൂപയുടെ നിക്ഷേപമുണ്ട്. ദേശമംഗലം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ 81,217 രൂപയുടെയും നിക്ഷേപമുണ്ട്. പ്രദീപിന്റെയും ഭാര്യയുടെയും കൈവശം ഒമ്പത് ഗ്രാം സ്വർണാഭരണങ്ങളുണ്ട്. ദേശമംഗലം സർവീസ് സഹകരണ ബാങ്കിൽ നിന്ന് കാർഷിക വായ്പ എടുത്തതിൽ അമ്പതിനായിരം രൂപ തിരിച്ചടക്കാൻ ഉണ്ട്. ആകെ വരുമാനം 1,35,250 രൂപയാണെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയിരിക്കുന്ന സത്യവാം​ഗ്മൂലത്തിൽ പറയുന്നു.

Latest Stories

ബുംറയെ എനിക്ക് ഭയമില്ല, എന്നാൽ എന്നെ പേടിപ്പിച്ച ഒരു ബോളർ ഉണ്ട്: എ ബി ഡിവില്ലിയേഴ്‌സ്

ലക്കി ഭാസ്കറിന് ശേഷം ഞെട്ടിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറക്കാർ

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; കുടുംബപ്രശ്‌നങ്ങൾ എന്ന് സൂചന

എന്റെ പൊന്നു മക്കളെ ഗംഭീറിന്റെ തീരുമാനങ്ങൾ കേൾക്കരുത്, നിങ്ങൾ ആ താരം പറയുന്നത് കേട്ടാൽ മതി : സുനിൽ ഗവാസ്കർ

ഫഹദ്- വടിവേലു ചിത്രത്തിനെ കൈവിടാതെ പ്രേക്ഷകർ, ആദ്യ രണ്ട് ദിനങ്ങളിൽ മാരീസൻ നേടിയ കലക്ഷൻ പുറത്ത്

IND VS ENG: സ്റ്റോക്സ് ഒരിക്കലും മികച്ച ഓൾറൗണ്ടർ ആവില്ല, അവനെക്കാൾ കേമൻ ആ താരമാണ്: കപിൽ ദേവ്

IND VS ENG: ഏത് മൂഡ് സെഞ്ച്വറി മൂഡ്; ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ച്വറി നേടി ശുഭ്മാൻ ഗിൽ

അയ്യേ പറ്റിച്ചേ...., ഇന്ത്യൻ പരിശീലക സ്ഥാനത്തേക്കുള്ള സാവിയുടെ അപേക്ഷ 19കാരന്റെ ക്രൂരമായ തമാശ; നാണംകെട്ട് എഐഎഫ്എഫ്

‘സെല്ലിൽ നിന്ന് കമ്പി മുറിച്ച് ഇഴഞ്ഞു നീങ്ങി, പലതവണയായി വന്ന് സാധനങ്ങൾ ശേഖരിച്ചു'; ഗോവിന്ദച്ചാമി ജയിൽചാടുന്ന സിസിടിവി ദൃശ്യം പുറത്ത്

ലൂസിഫർ മൂന്നാം ഭാ​ഗത്തെ കുറിച്ച് പൃഥ്വി പറയാത്തത് പ്രചരിപ്പിക്കുന്നു, വ്യാജവാർത്തകൾ തളളി താരത്തിന്റെ ഔദ്യോ​ഗിക ടീം