പിണറായി വിജയനെ കോൺഗ്രസിന്റെ പോരാളികൾ മുട്ടുകുത്തിച്ചു: കെ. സുധാകരൻ

മോഫിയയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ആലുവ സി.ഐ സുധീറിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതികരണവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇത് കോൺഗ്രസിന്റെ ചുണക്കുട്ടികൾ പൊരുതി നേടിയ വിജയമാണെന്ന് സുധാകരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. പിണറായി വിജയൻ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനുമേ സാധിക്കൂ എന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ആലുവാ സി ഐ സുധീറിന് സസ്പെൻഷൻ!

ഇത് കോൺഗ്രസിൻ്റെ ചുണക്കുട്ടികൾ പൊരുതി നേടിയ വിജയം. തെരുവിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് ചോദിച്ചവർ കണ്ണ് തുറന്ന് കാണേണ്ടത്. പിണറായി വിജയൻ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനുമേ സാധിക്കൂ എന്ന് തെളിഞ്ഞിരിക്കുകയാണ്.

”അയാളെന്തിനാണാ കസേരയിൽ കേറി ഇരിക്കുന്നത്? അതെന്താ വസ്തുവാണോ? സംസാരിക്കാൻ അറിയാത്ത സാധനം വല്ലതുമാണോ മുഖ്യമന്ത്രി?” എന്ന് രോഷാകുലയായി ചോദിച്ച കെ എസ് യു പ്രവർത്തക മിവാ ജോളിയും, ജലപീരങ്കിയെയും ടിയർ ഗ്യാസിനെയും പ്രതിരോധിച്ച് മൂവർണ്ണക്കൊടി ഉയർത്തി പ്പിടിച്ച് നീതിക്കായി പോരാടിയ ഞങ്ങളുടെ മണ്ഡലം പ്രസിഡന്റ്‌ വർഗീസും കോൺഗ്രസിൻ്റെ ഈ സമരത്തിലെ മുന്നണി പോരാളികളാണ്.

മോഫിയ പർവീൺ എന്ന പെൺകുട്ടിക്ക്, നിഷേധിക്കപ്പെട്ട നീതിക്കായി ആലുവയിൽ സമരം ചെയ്തവരുടെ പ്രതിനിധികളാണിവർ. യുവത്വത്തിന്റെ ചോരത്തിളപ്പും, പ്രവർത്തന പാരമ്പര്യത്തിന്റെ ഊർജ്ജസ്വലതയും ഒത്തുചേരുന്ന കോൺഗ്രസിന്റെ പുതിയ സമരമുഖങ്ങൾ.

പ്രതിക്ക്‌ സംരക്ഷണ കവചമൊരുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയെ സമരപരമ്പരകൾ കൊണ്ട് തിരുത്തിയ കോൺഗ്രസിൻ്റെ പ്രിയപ്പെട്ട സമരഭടൻമാർക്ക് അഭിവാദ്യങ്ങൾ !

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്