പുകഴ്ത്തു പാട്ടിന്റെ ആട്ടു തൊട്ടിലിൽ നിന്നും പിണറായി വിജയൻ ഒന്നിറങ്ങണം: രാഹുൽ മാങ്കൂട്ടത്തിൽ

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെയും ബിജെപി നേതാവായ രഞ്ജിത്തിന്റെയും കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന പിണറായി വിജയനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. കണ്ണൂരിൽ കണ്ടിരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ തോത് ഇന്ന് കേരളത്തിലുടനീളം വ്യാപിച്ചുവെന്നതാണ് പിണറായിയിൽ ജനിച്ച് ഇന്ദ്രനും ചന്ദ്രനുമിടയിലൂടെ വടിവാളുമായി നടന്ന ഇരട്ടച്ചങ്കൻ വിജയന്റെ ആഭ്യന്തര ഇന്ദ്രജാലം എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

Nov 17 പാലക്കാട് സഞ്ജിത്തിനെ ( RSS) വെട്ടി കൊന്നു.
Dec 2 തിരുവല്ല സന്ദീപ് ( CPM ) വെട്ടി കൊന്നു.
Dec11 തിരുവനന്തപുരം സുധീഷിനെ വെട്ടി കൊന്നു കാല്പാദം വലിച്ചെറിഞ്ഞു.
Dec 19 ആലപ്പുഴ ഷാൻ (SDPI ) വെട്ടി കൊന്നു
Dec 19 ആലപ്പുഴ രഞ്ജിത്ത് (BJP) വെട്ടി കൊന്നു

പത്ത് വർഷങ്ങൾക്കപ്പുറം കണ്ണൂരിൽ കണ്ടിരുന്ന കൊലപാതക റേഷ്യോയായിരുന്നുവിത് ഇന്ന് കേരളത്തിലുടനീളം ഇത് വ്യാപിച്ചുവെന്നതാണ് പിണറായിയിൽ ജനിച്ച് ഇന്ദ്രനും ചന്ദ്രനുമിടയിലൂടെ വടിവാളുമായി നടന്ന ഇരട്ടച്ചങ്കൻ വിജയന്റെ ആഭ്യന്തര ഇന്ദ്രജാലം.

രണ്ട് വർഗീയ സംഘടനകളുടെ മത്സരിച്ചുള്ള വെട്ടിക്കൊല്ലൽ മാത്രമല്ല കഞ്ചാവ് ക്വട്ടേഷൻ സംഘങ്ങൾ പുകച്ചുരുൾ ഊതിയുള്ള ക്രൂര വിനോദങ്ങളും നാം കണ്ടു.

പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്ത് ഇരട്ടച്ചങ്കൻ തിരിച്ചിറങ്ങുമ്പോൾ അനേകം തലകളുയരും, അനാഥ മക്കളും വിധവകളുടേയും നിലവിളിയുയരുന്നു… ദയവായി ഒരഭ്യർത്ഥന ഇനിയെങ്കിലും പുകഴ്ത്തു പാട്ടിന്റെ ആട്ടു തൊട്ടിലിൽ നിന്നും പിണറായി വിജയൻ ഒന്നിറങ്ങണം, ഈ നാടിനൊരു നാഥൻ വേണം, അങ്ങയെ ഏൽപ്പിച്ച കസേര താങ്കൾക്ക് പറ്റില്ലെങ്കിൽ അത് മറ്റാർക്കെങ്കിലും ഏൽപ്പിക്കണം, ഇനിയും നിലവിളികൾ കേൾക്കാൻ വയ്യ…

‘അനക്കറിയില്ല’ എന്ന ഒറ്റ വാചകം കൊണ്ട് അവസാനിപ്പിക്കാൻ കഴിയാത്ത വിധം രൂക്ഷമായിരിക്കുകയാണ് അഭ്യന്തര അന്തരീക്ഷം. അറിയുന്ന ആരെയെങ്കിലും പണി ഏല്പ്പിക്കണമെന്ന് തന്നെയാണ് പറയുന്നത്.

തികഞ്ഞ പരാജയമായ വിജയനെ വാഴയോട് പോലും ഉപമിക്കാൻ കഴിയില്ല, കാരണം കാറ്റ് അടിക്കുമ്പോഴെങ്കിലും വാഴ ഒന്ന് അനങ്ങും, എന്നാൽ കൊടുങ്കാറ്റ് അടിച്ചാലും അനങ്ങില്ല എന്ന നയമാണ് പിണറായി വിജയന്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്