പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണം; കേരളത്തില്‍ ബിജെപിയുടെ അഞ്ചാംപത്തിയായി പ്രവര്‍ത്തിക്കുന്നു; ആഞ്ഞടിച്ച് കെ സുധാകരന്‍

മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ നാക്കു പൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാ സഖ്യത്തിനു നേതൃത്വം കൊടുക്കുന്ന മതേതര കക്ഷിയായ കോണ്‍ഗ്രസിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്.

ബിജെപിയുടെ ഔദാര്യത്തില്‍ മുഖ്യമന്ത്രിയായ പിണറായിയുടെ ലാവ്ലിന്‍ കേസും, മാസപ്പടി കേസും ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകളില്‍ നടപടി എടുക്കാതെ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ സഹായിക്കുന്നതിന് പ്രത്യുപകാരം ആയിട്ടാണ് പറ്റുന്ന അവസരങ്ങളില്‍ എല്ലാം കോണ്‍ഗ്രസിന്റെ മതേതര നിലപാടുകള്‍ക്കെതിരെ ബിജെപിക്ക് ഒപ്പം ചേര്‍ന്ന് പിണറായി വിജയന്‍ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ഇന്ത്യാ സഖ്യത്തിനുവേണ്ടി ഒരിടത്തും പ്രചരണത്തിന് ഇറങ്ങാത്ത ഏക ബിജെപിയിതര മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാനാവില്ല. മോദിയെയോ ബിജെപിയെയോ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ സിപിഎമ്മിലെ ഒരു നേതാവിനെയും കേരള മുഖ്യമന്ത്രി അനുവദിക്കില്ല. സിപിഎം പോളിറ്റ് ബ്യൂറോ, ദേശീയ ജനറല്‍ സെക്രട്ടറി, കേന്ദ്രകമ്മിറ്റി എന്നൊക്കെ പറയുന്നത് അലങ്കാരങ്ങള്‍ മാത്രമാണ് സിപിഎം എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പിണറായി വിജയന്‍ എന്നായിട്ട് നാളുകള്‍ ഏറെയായി.

ബാബ്റി മസ്ജിജ് പൊളിച്ചതും, ഭക്ഷണത്തിന്റെയും വസ്ത്രധാരണത്തിന്റെയും അഭിപ്രായപ്രകടനത്തിന്റെയും പേരില്‍ അനേകരെ ചുട്ടുകരിച്ചതും, പൗരത്വഭേദഗതി നിയമം നടപ്പാക്കിയതുമെല്ലാം പിണറായി വിജയന് ഫാസിസം അല്ലാതാവുന്നത് ബിജെപിയുടെ അഞ്ചാംപത്തിയായി പ്രവര്‍ത്തിക്കുന്നതിനാലാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

Latest Stories

പ്രിയദര്‍ശന്‍ സിനിമ ഉപേക്ഷിച്ച് പരേഷ് റാവല്‍; 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍, 'ഹേരാ ഫേരി 3' വിവാദത്തില്‍

IPL 2025: ചെന്നൈക്ക് ഈ സീസണില്‍ സംഭവിച്ച ഒരേയൊരു നല്ല കാര്യം അവന്റെ വരവാണ്, ആ താരം ഇല്ലായിരുന്നെങ്കില്‍ ധോണിയുടെ ടീം വിയര്‍ത്തേനെ, സിഎസ്‌കെ താരത്തെ പുകഴ്ത്തി നെറ്റിസണ്‍സ്

വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലേർട്ട്

ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്രായേലിന് മേല്‍ മോദി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം; പലസ്തീന്‍ രാഷ്ട്രത്തിനായി സിപിഎം നിലകൊള്ളും; പിന്തുണച്ച് പിബി

IPL 2025: സഞ്ജുവിന്റെ ആ മണ്ടത്തരം പിഎച്ച്ഡി തീസിസിനായി പഠിക്കണം, രാജസ്ഥാൻ നായകനെതിരെ ദോഡ ഗണേഷ്; പറഞ്ഞത് ഇങ്ങനെ

IPL 2025: അവനെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല, എന്തൊരു ബാറ്റിങ്ങാണ് കാഴ്ചവയ്ക്കുന്നത്‌, രാജസ്ഥാന്‍ സൂപ്പര്‍താരത്തിനെ പുകഴ്ത്തി സഞ്ജു സാംസണ്‍

ഓപ്പറേഷൻ സിന്ദൂർ ലോകത്തോട് വിശദീകരിക്കാൻ ഇന്ത്യ; ആദ്യ മൂന്ന് സംഘങ്ങൾ ഇന്ന് പുറപ്പെടും

IPL 2025: പുതിയ വിദ്യ പഠിച്ചപ്പോൾ പഴയത് നീ മറന്നു, അന്ന് തുടങ്ങി പതനം; ചെന്നൈ സൂപ്പർ കിങ്സിന്റെ മോശം പ്രകടനത്തിന് സൂപ്പർ താരത്തെ ട്രോളി ഹർഭജൻ സിങ്; പറഞ്ഞത് ഇങ്ങനെ

ലാലേട്ടന്റെ കാരവാന് ചുറ്റും ഇപ്പോള്‍ ബോളിവുഡ് നിര്‍മ്മാതാക്കളാണ്.. ആ റെക്കോര്‍ഡുകള്‍ അടുത്തൊന്നും ആരും മറികടക്കില്ല: ഷറഫുദ്ദീന്‍

50 രൂപ ശമ്പളത്തില്‍ തുടങ്ങി, 41 വര്‍ഷത്തോളം കുഞ്ഞുങ്ങള്‍ക്കൊപ്പം.. ആരും ഏറ്റെടുക്കാന്‍ മടിക്കുന്ന ജോലി..; അമ്മയെ കുറിച്ച് വിജിലേഷ്