ഗുരുവിനെ അപമാനിച്ച പിണറായി മാപ്പുപറയണം: കെ. സുധാകരന്‍

ശ്രീനാരയണ ഗുരുവിനെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പുപറയണമെന്ന് കെ പി സി സി അ്ധ്യക്ഷന്‍ കെ സുധാകരന്‍. ഗുരുവിനെ സ്തുതിക്കുന്ന ശ്‌ളോകത്തോട് പോലും ധാര്‍ഷ്ട്യത്തോടെ പ്രതികരിച്ച വിജയന്‍ ശ്രീനാരായണ ഗുരുവിനെയും കീര്‍ത്തനത്തെയു അപമാനിക്കുകയായിരുന്നു. ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്‍ഷ്ട്യം കാട്ടുന്നതെന്നും കെ സുധാകരന്‍ ചോദിച്ചു.

കണ്ണൂര്‍ എസ് എന്‍ കോളജിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ നവീകരിച്ച ഫ്‌ളഡ് ലൈറ്റിന്റെ ഉദ്ഘാടന വേദിയില്‍ ഗുരുസ്തുതി കേട്ടിട്ട് മുഖ്യമന്ത്രി എഴുന്നേല്‍ക്കാതിരിക്കുകയും, എഴുന്നേല്‍ക്കാന്‍ ശ്രമിച്ച മുന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ മുഖ്യമന്ത്രി തന്നെ പിടിച്ചിരുത്തുകയും ചെയ്തത് വിവാദമായിരുന്നു. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

താല്‍ക്കാലികമായ വോട്ടുബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രം മതവിഭാഗങ്ങളോ്ട് മമത പ്രകടിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും ശൈലി. വര്‍ഗീയ ശക്തികളോട് സമരസപ്പെടുന്ന മുഖ്യമന്ത്രി ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പരിഹസിക്കുകയും അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഒരു പതിവാക്കി മാറ്റിയെന്നും കെ സുധാകരന്‍ പറഞ്ഞു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി