തോമസ് ഐസക്കിന് കോവിഡ്; പിണറായിയും കോടിയേരിയും അടക്കം 18 സി.പി.എം നേതാക്കൾ ക്വാറൻറൈനിൽ

ധനമന്ത്രി ഡോ. തോമസ്​ ​ഐസക്കിന്​ കോവിഡ്​ സ്ഥിരീകരിച്ച സാഹചര്യത്തില്‍  സി.പി.എം സംസ്ഥാന നേതൃത്വത്തിൽ നേതാക്കളൊട്ടാകെ ക്വാറൻറൈനിലേക്ക്​. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനും മുതിർന്ന പി.ബി അംഗം എസ്​. രാമചന്ദ്രൻ പിള്ളയുമടക്കം 18 മുതിർന്ന നേതാക്കളാണ്​ ക്വാറൻറൈനിൽ പ്രവേശിച്ചത്​.

ധനമന്ത്രിക്ക്​ ഞായറാഴ്​ച നടത്തിയ ആൻറിജൻ ടെസ്​റ്റിലാണ്​ കോവിഡ്​ കണ്ടെത്തിയത്​​. തുടർന്നാണ്​ ഇക്കഴിഞ്ഞ സംസ്​ഥാന സെക്ര​ട്ടേറിയറ്റ്​ യോഗത്തിൽ അദ്ദേഹത്തോടൊപ്പം പ​ങ്കെടുത്ത നേതാക്കളും എ.കെ.ജി സെൻററിൽ മന്ത്രിയോട്​ ഇട​പഴകിയ പ്രവർത്തകരും ജീവനക്കാരും ക്വാറൻറൈനിൽ പ്രവേശിച്ചത്​. സെപ്​റ്റംബർ നാലിനായിരുന്നു​ സംസ്ഥാന സെക്ര​ട്ടേറിയറ്റ്​ യോഗം.

പിണറായി വിജയനും കോടിയേരി ബാലകൃഷ്​ണനും ഉൾപ്പെടെ 16 അംഗം സംസ്ഥാന സെക്ര​ട്ടേറിയറ്റാണ്​ സി.പി.എമ്മിന്​. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്​ണൻ, പി. കരുണാകരൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, ടി.എം. തോമസ്​ ​ഐസക്​, എളമരം കരീം, എ.കെ. ബാലൻ, എം.വി. ഗോവിന്ദൻ, ബേബി ജോൺ, ആനത്തലവട്ടം ആനന്ദൻ, ടി.പി. രാമകൃഷ്​ണൻ, എം.എം. മണി, കെ.​ജെ. തോമസ്​, കെ.എൻ. ബാലഗോപാൽ, പി. രാജീവ്​ എന്നിവർ അടങ്ങുന്നതാണ്​ സെക്ര​ട്ടേറിയറ്റ്​. ഇതിൽ നേരത്തേ സ്വയം നിരീക്ഷണത്തിൽ പോയ മന്ത്രി എ.കെ. ബാലൻ മാത്രമാണ്​ സെക്ര​ട്ടേറിയറ്റിൽ പ​ങ്കെടുക്കാതിരുന്നത്​.

സെക്ര​​ട്ടേറിയറ്റ്​​ അംഗങ്ങളെ കൂടാതെ നിലവിൽ തിരുവനന്തപുരത്തുള്ള പി.ബി അംഗം എസ്​.രാമചന്ദ്രൻപിള്ളയും കേ​​ന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി കെ.കെ. ശൈലജയും കെ.രാധാകൃഷ്​ണനും സെക്ര​ട്ടേറിയറ്റ്​ യോഗത്തിൽ പ​ങ്കെടുത്തിരു​ന്നു. അതേസമയം മറ്റൊരു കേന്ദ്രകമ്മിറ്റി അംഗവും വനിത കമ്മീഷൻ ചെയർപേഴ്​സണുമായ എം.സി. ജോസഫൈൻ പ​ങ്കെടുത്തിരുന്നില്ല.

കോവിഡ്​ വ്യാപനം സംസ്ഥാനത്ത്​ അതിരൂക്ഷമാകവെ ഒരു രാഷ്​ട്രീയ പാർട്ടിയുടെ നേതൃനിര ഒട്ടാകെ ക്വാറൻറൈനിൽ പ്രവേശിക്കേണ്ടി വരുന്നത്​ ഇതാദ്യം. ​സംസ​ഥാന രാഷ്​ട്രീയത്തിൽ നിർണായകമായ സംഭവവികാസങ്ങൾ ഉരുത്തിരിയു​മ്പോഴാണ്​ ഭരണത്തിന്​ നേതൃത്വം നൽകുന്ന സി.പി.എമ്മിന്​ പുതിയ പ്രതിസന്ധി. ഇതോടെ സെപ്​റ്റംബർ 11-ലെ അടുത്ത സംസ്ഥാന സെക്ര​ട്ടേറിയറ്റ്​ ചേരുന്നതും അനിശ്ചിതത്വത്തിലായി. പല സെക്ര​ട്ടേറിയറ്റ്​ അംഗങ്ങളും സംഘടനകാര്യങ്ങൾക്കായി വിവിധ ജില്ലകളിലാണ്​.

Latest Stories

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ