റീല്‍സ് ഇടല്‍ തുടരും, അരു പറഞ്ഞാലും അവസാനിപ്പിക്കില്ല; ദേശീയ പാതയില്‍ കേരളത്തിന്റെ റോള്‍ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്; നിലപാട് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി

പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ റീല്‍സ് ഇടല്‍ തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റീല്‍സ് ഇടല്‍ അവസാനിപ്പിക്കില്ലെന്നും അദേഹം വ്യക്തമാക്കി. ദേശീയപാതയ്ക്കായി 5560 കോടി രൂപ സംസ്ഥാനം ചെലവിട്ടു. കേരളത്തിന്റെ റോള്‍ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ റോള്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു.

ദേശീയപാത പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കാണ്. പ്രവര്‍ത്തിയുടെ ഗുണനിലവാരം പരിശോധിക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. സംസ്ഥാനം 1190 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് നല്‍കി. കേന്ദ്രത്തിന്റെ ഔദര്യം അല്ല, സംസ്ഥാനത്തിന്റ നികുതി പണം കൂടിയാണ് റോഡിനു വേണ്ടി ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനു കാല്‍ അണ മുതല്‍ മുടക്കില്ലെന്ന നിലയില്‍ പ്രചാരണം നടക്കുന്നു. ഇത് തെറ്റാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

എന്നാല്‍, ദേശീയ പാത ഇടിഞ്ഞ് താണതിലും വിളളല്‍ വീണതിലും പൊതുമരാമത്ത് വകുപ്പിനോ കേരളാ സര്‍ക്കാരിനോ ഒരു തരത്തിലുമുളള പങ്കുമില്ലെന്നും നാഷണല്‍ ഹൈവേ അതോറിറ്റിക്കാണ് വിഷയത്തില്‍ ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീഴ്ച്ചകളെ വീഴ്ച്ചകളായി തന്നെ കണ്ട് നടപടികളിലേക്ക് കടക്കണമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി അവരുടെ ഉത്തരവാദിത്തം നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ദേശീയപാതയ്ക്കുളള സ്ഥലം ഏറ്റെടുത്ത് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. നിര്‍മ്മാണത്തിലെ പ്രശ്നങ്ങളില്‍ ഒരു തരത്തിലുളള പങ്കാളിത്തവും നമ്മുടെ പൊതുമരാമത്ത് വകുപ്പിനോ കേരളാ ഗവണ്‍മെന്റിനോ ഇല്ല.

എല്ലാം അവരുടെ നിയന്ത്രണത്തിലാണ് നടക്കുക. അതുകൊണ്ടാണ് ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് നാഷണല്‍ ഹൈവേയുടെ ചുമതല വഹിക്കുന്ന വകുപ്പ് തന്നെ ഫലപ്രദമായി ഇടപെടുന്നുവെന്ന വാര്‍ത്തകള്‍ വന്നിട്ടുളളത്. ഞങ്ങളെ കുറ്റപ്പെടുത്താന്‍ വാസനയുളളവര്‍ക്ക് കിട്ടിപ്പോയ ഒരു അവസരം. നാഷണല്‍ ഹൈവേയില്‍ ചിലയിടങ്ങളില്‍ ചില അപകടമുണ്ടായല്ലോ. അത് ഇവരുടെ കൊളളരുതായ്മയല്ലേ, ഇവരുടെ ഉത്തരവാദിത്തമല്ലേ എന്നാണ് അവര്‍ പറയുന്നത്.

ഒരു ചൊല്ലുണ്ട് എല്ലാം പറയാം മഹതാ എന്തും പറയാം വഷളാ എന്ന്. ആ അവസ്ഥ വെച്ച് എന്തും പറയുന്ന അവസ്ഥയില്‍ കാര്യങ്ങളെത്തിക്കുന്ന നിലയാണ്. എല്‍ഡിഎഫിന് അതില്‍ അഭിമാനം മാത്രമേയുളളു. ആ വര്‍ക്ക് നല്ല നിലയ്ക്ക് നടക്കണം. വീഴ്ച്ച വീഴ്ച്ചയായി കണ്ടുകൊണ്ട് നടപടികളിലേക്ക് കടക്കണം. അതെല്ലാം നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഉത്തരവാദിത്തത്തില്‍ പെട്ടതാണ്. അത് അവര്‍ നിറവേറ്റുമെന്നു തന്നെയാണ് പ്രതിക്ഷീക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കൊല്ലത്ത് സംഘടിപ്പിച്ച എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Latest Stories

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ