തൃക്കാക്കരയിലെ വിജയത്തിന് പിന്നിൽ പിണറായി വിരുദ്ധതയാണ്, അല്ലാതെ സതീശന്റെ മിടുക്കല്ല; പി.സി ജോർജ്ജ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പി.സി ജോർജ്ജ്. എൻഡിഎയ്ക്ക് ന്യായമായി ലഭിക്കേണ്ട വോട്ടുകൾ പോലും യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന് ലഭിച്ചു. ഇതിനു പ്രധാന കാരണം ജനങ്ങളുടെ പിണറായി വിരുദ്ധതയാണ്.’ ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകൾ പോലും യുഡിഎഫ് പാളയത്തിലെത്തിയെന്നും  പി.സി ജോർജ്ജ് പറഞ്ഞു.

പിണറായി വിരുദ്ധ തരം​ഗമാണ് തൃക്കാക്കരയിൽ ആഞ്ഞടിച്ചത്. മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവെച്ചൊഴിയണമെന്നും പി.സി ആവശ്യപ്പെട്ടു. അതേസമയം തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മിടുക്കല്ലെന്നും പി.സി ജോർജ്ജ് പറഞ്ഞു.

തൃക്കാക്കരയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണനെ കളത്തിലിറക്കിയ ബിജെപി വലിയ ആത്മവിശ്വാസത്തിലായിരുന്നു.  തൃക്കാക്കരയിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന്  നേരത്തെ പി.സി ജോർജ്ജും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍