സംസ്ഥാനത്ത് അധികാരത്തിലെത്തുക തൂക്കുമന്ത്രിസഭ; പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയുമെന്നും പി.സിജോർജ്ജ്

സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയേ അധികാരത്തിലെത്തുവെന്ന് പി.സി ജോർജ്. യുഡിഎഫിന്‍റെ പിന്തുണ തേടി അങ്ങോട്ട് പോയിട്ടില്ല. തൂക്കുമന്ത്രിസഭ വന്നാൽ ആരെ പിന്തുണയ്ക്കുമെന്ന് ആലോചിച്ചിട്ടില്ല. ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളുടെ  പതിവില്ലാത്ത രീതിയിൽ കൂടുതൽ പിന്തുണ പൂഞ്ഞാറിൽ ഉണ്ടായിട്ടുണ്ട്. പാലായിൽ ജോസ് കെ മാണി വിരുദ്ധവികാരം ഉണ്ടായിരുന്നു എന്നും തിരഞ്ഞെടുപ്പിൽ ജനപക്ഷം പിന്തുണച്ചത് മാണി സി കാപ്പനെ ആണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ശബരിമല വിഷയമാണ് ഇടതുമുന്നണിയുടെ തുടർഭരണ സാദ്ധ്യത ഇല്ലാതാക്കിയത്. ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റിയത് കൊണ്ടാണ് നാട് നശിച്ചത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയുമെന്നും പിസിജോർജ്ജ് അഭിപ്രായപ്പെട്ടു.

അതേസമയം പൂഞ്ഞാറിൽ ഈരാറ്റുപേട്ട ഇത്തവണ ചതിച്ചെന്ന് പിസി  ജോര്‍ജ്ജ് പറഞ്ഞു. ഈരാറ്റുപേട്ടയിൽ പിന്നിൽ പോകും. മറ്റെല്ലായിടങ്ങളിലും മുൻതൂക്കം ഉണ്ടാകും. ഭൂരിപക്ഷം എത്രയാകുമെന്ന് ഇപ്പോൾ പറയുന്നില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. വോട്ട് ചെയ്യാൻ തയ്യാറായവരെ ഈരാറ്റുപേട്ടയിൽ എസ്ഡിപിഐക്കാര്‍ ഭീഷണിപ്പെടുത്തി. ഇതിന് സിപിഎം പിന്തുണ ഉണ്ടായിരുന്നുവെന്നും പിസി ആരോപിച്ചു.

ബിജെപി വോട്ട് മണ്ഡലത്തിൽ അനുകൂലമായിരുന്നു എന്നും പോളിംഗിന് ശേഷം പിസി ജോര്‍ജ്ജ് പ്രതികരിച്ചു. മാന്യൻമാരെ ബിജെപി തിരഞ്ഞെടുപ്പിൽ പിന്തുണച്ചാൽ അതെങ്ങനെ വോട്ട് കച്ചവടം ആകും? ഒരു ചായ പോലും ഒരു ബിജെപിക്കാരനും പൂഞ്ഞാറിൽ വാങ്ങിക്കൊടുത്തിട്ടില്ല, പിന്തുണയ്ക്കണമെന്ന് മാന്യമായി അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.

.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ