പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ചതിന് പി.വി അബ്ദുള്‍ വഹാബിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ്

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടതു സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ചുള്ള പിവി അബ്ദുള്‍ വഹാബ് എംപിയുടെ പ്രസംഗത്തിനെതിരെ മുസ്ലിം ലീഗില്‍ അമര്‍ഷം പുകയുന്നു. പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ പിണറായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെ പ്രശംസിച്ചു കൊണ്ട് നിലമ്പൂരില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്.

സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളും സമരങ്ങളും ഒരു ഭാഗത്ത് നടത്തി കൊണ്ടിരിക്കുന്നതിനിടയില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ ട്രഷററും രാജ്യസഭാംഗവുമായ പി വി അബ്ദുള്‍ വഹാബ് പിണറായി വിജയനും മന്ത്രി കെ ടി ജലീലിനേയും അഭിനന്ദിച്ച് സംസാരിച്ചത് യാദൃച്ഛികമല്ലെന്നാണ് ഒരു വിഭാഗം ലീഗ് നേതാക്കളുടെ വിലയിരുത്തല്‍.

ധനസഹായം നാല് ലക്ഷം പോര പത്ത് ലക്ഷമാക്കണമെന്ന ആവശ്യം ഉന്നയിച്ചെന്ന പേരില്‍ ഇടതു നേതാക്കളായ മന്ത്രി കെ ടി ജലീല്‍, പി വി അന്‍വര്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്ത വേദിയില്‍ വെച്ച് വഹാബ് പരസ്യമായി അപമാനിച്ച് സംസാരിച്ചെന്ന് കെപിഎ മജീദ്, പാണക്കാട് തങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.

പിണറായി വിജയനടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളുമായി ഏറെ അടുപ്പമുള്ള നേതാവാണ് പിവി അബ്ദുള്‍ വഹാബ്. ഇടത് എംഎല്‍എ പിവി അന്‍വര്‍ ചെയര്‍മാനായി രൂപീകരിച്ച റീ ബില്‍ഡ് നിലമ്പൂര്‍ കമ്മിറ്റിയില്‍ എതിര്‍പ്പുകള്‍ അവഗണിച്ച് രക്ഷാധികാരി സ്ഥാനം അബ്ദുള്‍ വഹാബ് ഏറ്റെടുത്തിരുന്നു. ഈ കമ്മിറ്റിയുടെ പേരില്‍ പാര്‍ട്ടി നേതൃത്വം അറിയാതെ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് നിരവധി തവണ അബ്ദുള്‍ വഹാബ് ചര്‍ച്ച നടത്തിയതും മുസ്ലിം ലീഗ് നേതൃത്വം ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്. ലീഗ് നേതാക്കളുടെ അതൃപ്തി ശക്തമായതോടെ അബ്ദുള്‍ വഹാബ് പാണക്കാട് തങ്ങള്‍ക്ക് വിശദീകരണം നല്‍കി.

Latest Stories

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു