പൊതുമരാമത്ത് വകുപ്പിന് വലിയ നേട്ടം; കേരളത്തിലെ 15,000 കിലോമീറ്റര്‍ റോഡുകള്‍ ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തിലേക്കുയര്‍ത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 30,000 കിലോമീറ്റര്‍ റോഡുകളില്‍ 15,000 കിലോമീറ്റര്‍ ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തിലേക്ക് ഉയര്‍ത്തി നവീകരിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.രാജ്യത്ത് ഏറ്റവും നിലവാരംകൂടിയ റോഡ് നിര്‍മാണ രീതിയാണു ബി.എം. ആന്‍ഡ് ബി.സി. രീതി. ചിപ്പിങ് കാര്‍പ്പറ്റിനേക്കാള്‍ മൂന്നിരട്ടിയാണ് ഇതിന്റെ ഗുണനിലവാരം.

ഇത്തരം റോഡുകള്‍ നിര്‍മിച്ചാല്‍ നാലഞ്ചു വര്‍ഷത്തേക്കു കുഴപ്പമുണ്ടാകില്ല. സംസ്ഥാനത്ത് പി.ഡബ്ല്യു.ഡിയുടെ കീഴിലുള്ള 30,000 കിലോമീറ്റര്‍ റോഡുകളില്‍ 50 ശതമാനം അഞ്ചു വര്‍ഷംകൊണ്ട് ഈ നിലവാരത്തില്‍ നവീകരിക്കാനാണു വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇത് രണ്ടു വര്‍ഷവും രണ്ടു മാസവും കൊണ്ടു യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. ഇതു വകുപ്പിന് വലിയ നേട്ടമാണെന്നും ശേഷിക്കുന്ന റോഡുകളും പരമാവധി ഈ രീതിയില്‍ നവീകരിക്കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം