'സംഘടനാ വീഴ്ചകൾ കാര്യമായി ബാധിച്ചു, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമായി'; തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയിൽ വിമർശനവുമായി സിപിഐ

തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയിൽ വിമർശനവുമായി സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുത്ത എറണാകുളം ജില്ലാ എക്സിക്യൂട്ടീവിലാണ് വിമർശനം. സംഘടനാ വീഴ്ചകൾ കാര്യമായി ബാധിച്ചെന്നാണ് വിമർശനം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമായി ഉണ്ടായി എന്നും യോഗം വിലയിരുത്തി.

വെള്ളാപ്പള്ളിക്കൊപ്പമാണ് എൽഡിഎഫ് എന്ന ധാരണ ശക്തമായതും പ്രശ്നമായി. വെള്ളാപ്പള്ളിയുടെ പ്രസ്ഥാവനകൾ ഇതിന് ആക്കം കൂട്ടി. വെള്ളാപ്പള്ളിക്ക് മറുപടി പറയേണ്ട ആളല്ല സംസ്ഥാന സെക്രട്ടറി എന്നും വിമർശനം. ഭരണവിരുദ്ധ വികാരമുണ്ട്. ഇത് തിരിച്ചടിയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സീറ്റുകളുടെ വച്ചുമാറ്റം വേണ്ടെന്ന നിലപാടിലാണ് സിപിഐ. പറവൂരിലും, മുവാറ്റുപുഴയിലും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി മുന്നോട്ടു നീങ്ങാൻ ധാരണയായി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ ശൈലി അദ്ദേഹമോ പാർട്ടിയോ തിരുത്തണം, അതു സാധിക്കുന്നില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി മാറി നിൽക്കുന്നതാകും നല്ലതെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ ആവശ്യം വരെ ഉയർന്നിരുന്നു. പിണറായിയുടെ ശൈലിക്കെതിരെ രൂക്ഷവിമർശനമാണ് ഉണ്ടായത്. പിണറായി– വെള്ളാപ്പള്ളി സഖ്യം ന്യൂനപക്ഷത്തെ അകറ്റി. ഭൂരിപക്ഷ വോട്ട് കിട്ടുമെന്നു വിചാരിച്ചാകും രണ്ടുപേരും കൂടി ഇതെല്ലാം ചെയ്തത്. ന്യൂനപക്ഷം ശത്രുക്കളുമായി. എല്ലാം പിണറായി തിരുമാനിക്കുന്നതു കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്നും വിമർശനം ഉയർന്നിരുന്നു.

Latest Stories

'പാർട്ടിക്കുണ്ടായത് കനത്ത നഷ്ടം, പാർട്ടിയുടെ മതേതര മുഖവും ഹൃദയങ്ങളിലേക്ക് സ്നേഹപ്പാലം പണിത വ്യക്തിയുമാണ് വി കെ ഇബ്രാഹിം കുഞ്ഞ്'; അനുശോചിച്ച് സാദിഖലി ശിഹാബ് തങ്ങൾ

'മുഖ്യമന്ത്രിയുടെ കയ്യിൽ എന്റെ നമ്പർ ഉണ്ട്, കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ എന്നെ അറിയിക്കുക, ഞാൻ പ്രധാനമന്ത്രിയുമായി സംസാരിക്കാം'; രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വര്‍ണക്കടത്ത്: ശ്രീകോവിലിലെ ബാക്കിയുള്ള സ്വര്‍ണംകൂടി തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു; കേസില്‍ ഉള്‍പ്പെട്ടാല്‍ എന്തു ചെയ്യണമെന്നതടക്കം പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും എസ്‌ഐടി

ശബരിമല സ്വർണ്ണകൊള്ള; ഗൂഢാലോചന നടത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയും, പങ്കജ് ഭണ്ഡാരി, ഗോവർദ്ധനും ചേർന്നെന്ന് എസ്ഐടി, വൻകവർച്ച നടത്താനായി പദ്ധതിയിട്ടു

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കരൂർ ദുരന്തം; ടിവികെ അധ്യക്ഷൻ വിജയ്ക്ക് സിബിഐ സമൻസ്, ഡൽഹിയിലെ ഓഫീസിൽ ഹാജരാകാൻ നിർദേശം

പൊളിറ്റിക്കല്‍ ഡ്രാമയുമായി ബി ഉണ്ണികൃഷ്ണന്‍- നിവിന്‍ പോളി ചിത്രം; കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമയ്ക്ക് പാക്കപ്പ്

പുനർജനി പദ്ധതി കേസ്; വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധ ബന്ധമെന്ന് വിജിലൻസ് റിപ്പോർട്ട്

120 ബില്യൺ ഡോളറിന്റെ കുറ്റപത്രം: 2025ൽ കാലാവസ്ഥാ ദുരന്തങ്ങൾ മനുഷ്യരാശിക്കെതിരെ ഉയർത്തിയ വിധി

ശ്വാസതടസം, സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം