ഇന്ധനവില കുറയ്ക്കാതെ പിന്നോട്ടില്ല, നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; ഡല്‍ഹിയിലേക്ക് കാളവണ്ടി സമരം നടത്താന്‍ ധനമന്ത്രിയുടെ പരിഹാസം

സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. സര്‍ക്കാര്‍ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ അംഗങ്ങള്‍ സഭയ്ക്ക് പുറത്തും പ്രതിഷേധം നടത്തി. വില കുറയ്ക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കെ ബാബു എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും നിഷേധിച്ചിരുന്നു. കേന്ദ്രം ഇന്ധന നികുതി കുറച്ചതിന് ആനുപാതികമായി കേരളവും, നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

അതേസമയം സംസ്ഥാനങ്ങള്‍ക്ക് തുച്ഛമായ പങ്ക് നല്‍കി നികുതി കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് അത് കുറക്കേണ്ടതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇടത് സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചട്ടില്ലെന്നും, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 13 തവണ നികുതി കൂട്ടിയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കേന്ദ്രം നികുതി കൂട്ടിയപ്പോള്‍ വന്ന സ്വാഭാവിക വര്‍ദ്ധന മാത്രമാണ് കേരളത്തില്‍ സംഭവിച്ചതെന്ന് ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി.

ധനകാര്യ ഫെഡറലിസത്തെ വെല്ലുവിളിക്കുന്ന ബിജെപിക്ക് കോണ്‍ഗ്രസും പിന്തുണ നല്‍കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. യുപിഎ സര്‍ക്കാരാണ് വില നിയന്ത്രണം കമ്പനികളെ ഏല്‍പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷം ഡല്‍ഹിയിലേക്ക് കാളവണ്ടി സമരം നടത്തണമെന്നും ധനമന്ത്രി പരിഹസിച്ചു. സംസ്ഥാനത്തിന് അധികാരമുള്ള മദ്യം-പെട്രോള്‍ നികുതികളില്‍ പോലും അധികപ്പിരിവ് നടത്തുന്നത് കേന്ദ്രമാണ്.

പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് സൈക്കളിലായിരുന്നു സഭയിലേക്ക് എത്തിയത്. ഇതിനെ പരിഹസിച്ചു കൊണ്ടുള്ള ധനമന്ത്രിയുടെ നിലപാട് പ്രതിപക്ഷ നേതാവ് തള്ളിക്കളഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് 17 കക്ഷികള്‍ നടത്തിയ സൈക്കിള്‍ മാര്‍ച്ചില്‍ സി പി എം എംപി പങ്കെടുത്തില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സര്‍ക്കാരിന്റെ കാലത്ത് 500 കോടിയാണ് ഇന്ധന നികുതി ഇനത്തില്‍ അധിക വരുമാനം ലഭിച്ചതെങ്കില്‍ ഇടതു സര്‍ക്കാരിന് ഇതുവരെ 5000 കോടിയാണ് അധികം ലഭിച്ചത്. ജനങ്ങള്‍ക്ക് ഇതില്‍ ഒരു ഭാഗം സബ്‌സിഡിയായി നല്‍കണെമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Latest Stories

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്