തുടർച്ചയായി മൂന്നാം ദിവസവും നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം. ദേവസ്വം മന്ത്രി രാജി വെയ്ക്കുക, ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.സ്പീക്കറിന്റെ ഡയസിന് മുന്നിൽ പ്ലക്കാർഡും ബാനറും ഉയർത്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ആവശ്യങ്ങൾ അംഗീകരിക്കാതെ സഭ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് തുടക്കത്തിൽ തന്നെ അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിൽ സ്പീക്കർ ക്ഷുഭിതനായി. ഇതാണോ ജനാധിപത്യമെന്ന് സ്പീക്കർ ചോദിച്ചു.