സിനഡ് നടക്കുന്നതിനിടെ സഭാ ആസ്ഥാനത്തെത്തി പ്രതിപക്ഷ നേതാവ്; മേജർ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേ തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭ ആസ്ഥാനത്ത് എത്തി. സുപ്രധാന സിനഡ് നടക്കുന്നതിനിടെ മേജർ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. സീറോ മലബാർ സഭ ആസ്ഥാനത്ത് ഇന്നലെ രാത്രിയാണ് പ്രതിപക്ഷ നേതാവ് എത്തിയത്

ഇന്നലെ രാത്രി ഒൻപതേകാലോടെയാണ് സതീശൻ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസിൽ എത്തിയത്. പൈലറ്റ് വാഹനവും, ഔദ്യോഗിക കാറും ഒഴിവാക്കി ആയിരുന്നു സന്ദർശനം. സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയക്കാർക്കോ മറ്റോ പ്രവേശനം നൽകാറില്ല. എന്നാൽ പ്രതിപക്ഷ നേതാവിനെ വിളിപ്പിച്ചതാണോ, പോയതാണോ എന്ന് വ്യക്തമല്ല.

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിലും സതീശൻ പങ്കെടുത്തു. സഭാ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കളെ സഭാ നേതൃത്വം കാണുന്നത് അപൂർവ്വമാണ്.

Latest Stories

IND vs NZ: ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ പ്ലെയിംഗ് ഇലവൻ, തിരിച്ചുവരവിൽ ഞെട്ടിക്കാൻ രണ്ട് യുവതാരങ്ങൾ

തന്ത്രിയുടെ അറസ്റ്റില്‍ പ്രതികരിക്കാനില്ലെന്ന് ദേവസ്വം ബോര്‍ഡ്; ഈ സീസണില്‍ ശബരിമലയിലെ തന്ത്രി രാജീവര് അല്ല, പ്രതികരിച്ച് വിവാദമുണ്ടാക്കാന്‍ താനില്ലെന്ന് പ്രസിഡന്റ് കെ ജയകുമാര്‍

'ജനനായകന്' തിരിച്ചടി, റിലീസിന് അനുമതി നൽകിയ ഉത്തരവിന് സ്റ്റേ; ചിത്രം പൊങ്കലിന് എത്തില്ല

സ്ത്രീകളുടെ സന്തോഷത്തെയും കൺസെന്റിനെയും കുറിച്ച് നാട്ടുകാർ തല പുകയ്ക്കട്ടെ, ഞാൻ ചിൽ ആണ്; വിമര്‍ശനങ്ങളോട് പ്രതികരിച്ച് ​ഗീതു മോഹൻദാസ്

WTC 2025-27: 'ഇത് നല്ല വാർത്തയല്ല', ഇന്ത്യയുടെ ഫൈനൽ സാധ്യതകളെക്കുറിച്ച് ആകാശ് ചോപ്ര

ജനസേവനം നടത്താന്‍ എംഎല്‍എ ആകണമെന്ന് നിര്‍ബന്ധമില്ല, തരുന്ന റോളുകള്‍ ബെസ്റ്റ് ആക്കി കയ്യില്‍ കൊടുക്കുന്നതാണ് രീതി; ബാക്കി എല്ലാം പാര്‍ട്ടി പറയട്ടെ : എം മുകേഷ്

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍; എസ്‌ഐടി ഓഫീസിലെത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ്‌

ഒടുവിൽ 'പരാശക്തി'ക്ക് പ്രദർശനാനുമതി; നാളെ തിയേറ്ററുകളിലെത്തും

'ഇതിലും മികച്ചൊരു തീരുമാനം വേറെയില്ല'; ഇതാണ്ടാ നായകൻ..., ക്രിക്കറ്റ് ലോകത്ത് ചർച്ചയായി ഗില്ലിന്റെ ആഹ്വാനം

'ടോക്സിക്' ടീസറിൽ യഷിനൊപ്പമുള്ള നടി ആരെന്നു തിരഞ്ഞു ആരാധകർ; ഒടുവിൽ ആളെ കണ്ടെത്തി..