വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇരിപ്പിടം ഉണ്ട്; ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും വേദിയില്‍ സ്ഥാനം

തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന് ശേഷമുള്ള ഉദ്ഘാടന വേദിയില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇരിപ്പിടം ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ ആകെ 17 പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടന ചടങ്ങിന് എത്തില്ലെന്നാണ് നേരത്തെ അറിയിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടത്തിന്റെ കാര്യത്തിലും ക്ഷണിച്ചിട്ടില്ലെന്ന പരാതിയ്ക്കിടയിലും ചര്‍ച്ചകള്‍ ചൂടുപിടിച്ചപ്പോള്‍ ഒരാള്‍ വേദിയില്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഉദ്ഘാടനവേദിയില്‍ ഉണ്ടാവുന്ന 17 പ്രമുഖരില്‍ ഒരാള്‍.

രാഷ്ട്രീയമായി ഒരുപാട് അവകാശവാദങ്ങളും പോസ്റ്റര്‍ യുദ്ധങ്ങളും നടന്ന വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചില്ല എന്ന പരാതികള്‍ക്കിടയിലാണ് വി ഡി സതീശനും ഇരിപ്പിടം ഒരുക്കിയിരിക്കുന്നുവെന്ന വാര്‍ത്ത. സതീശന്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ്. ട്രയല്‍ റണ്ണിനും പ്രതിപക്ഷനേതാവിന് ക്ഷണമുണ്ടായിരുന്നില്ല. കോവളം എംഎല്‍എ എം വിന്‍സെന്റിനും തിരുവനന്തപുരം എംപി ശശി തരൂര്‍ എംപി ശശി തരൂരിനുമാത്രമാണ് ആദ്യഘട്ടത്തില്‍ ക്ഷണം ലഭിച്ചത്. ഇരുവര്‍ക്കും വേദിയില്‍ ഇരിപ്പിടം ഉണ്ടെങ്കിലും പ്രസംഗിക്കാന്‍ അവസരമില്ല. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖ വകുപ്പ് മന്ത്രി മന്ത്രി വി.എന്‍. വാസവന്‍ എന്നിവര്‍ മാത്രമാണ് സംസാരിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും വേദിയില്‍ ഉണ്ടാവും.

പ്രതിപക്ഷനേതാവിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നില്ലെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വി ഡി സതീശന് ക്ഷണക്കത്ത് കിട്ടിയതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എം വിന്‍സന്റ് എംഎല്‍എയെ മാത്രമായിരുന്നു ചടങ്ങിന് ക്ഷണിച്ചിട്ടുണ്ടായിരുന്നത്. വിഷയം പ്രതിഷേധത്തിന് ഇടയാക്കിയതോടെ മന്ത്രി വി എന്‍ വാസവന്റെ ഓഫീസില്‍ നിന്ന് ഒരു ക്ഷണകത്ത് പ്രതിപക്ഷനേതവിന്റെ ഓഫീസിലെത്തിയെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. കത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഒരു ചടങ്ങ് വിഴിഞ്ഞത്തുണ്ടെന്നും ചടങ്ങില്‍ താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ആ കത്ത പ്രതിപക്ഷനേതാവിനെ അപമാനിക്കുന്നതിനുള്ള ശ്രമമാണെന്നും പ്രതിപക്ഷം ആക്ഷേപം ഉയര്‍ത്തിയിരുന്നു.

വിഴിഞ്ഞം തുറമുഖം കമ്മിഷനിങ്ങിന്റെ ദിവസത്തില്‍ രാവിലെ തന്നെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത് വലിയ ചര്‍ച്ചയായിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തെപ്പറ്റി 2015 ജൂണ്‍ 8ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് സതീശന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഉമ്മന്‍ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്ന് കുറിച്ചാണ് സതീശന്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം പങ്കുവച്ചത്. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി