ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ പിടികൂടിയത് 60 ലക്ഷത്തിന്റെ ലഹരി; അന്താരാഷ്ട്ര ലഹരി മാഫിയയുടെ രണ്ട് പ്രധാന കണ്ണികളെയും പിടികൂടി

സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ട് പോകുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാന്റെ സ്‌പെഷ്യൽ ഓഫീസറായി നിയോഗിച്ച ഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും കർശന നടപടികളാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ബ്രാഞ്ചിൽ ഇന്റലിജൻസ് ടീമിനേയും നിയോഗിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചാൽ പോലീസിനെയോ ബന്ധപ്പെട്ടവരെയോ ഉടനടി വിവരമറിയിക്കണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ജൂൺ രണ്ടിന് ശേഷം 728 കേസുകളിലായി 795 പേരെ അറസ്റ്റ് ചെയ്തു. 625 ഗ്രാം എംഡിഎംഎയും 48.49 കിലോഗ്രാം കഞ്ചാവുമടക്കം 60 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇതുവരെ പിടികൂടിയത്. അന്താരാഷ്ട്ര ലഹരി മാഫിയയുടെ രണ്ട് പ്രധാന കണ്ണികളെയും ഇതിലൂടെ പിടികൂടാനായെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

(പൊതുജനങ്ങൾക്ക് വിവരമറിയിക്കാനുള്ള നമ്പർ- 9497979794,9497927797, വാട്‌സാപ്പ് വഴി അറിയിക്കാം-9995966666). വിവരങ്ങൾ നൽകുന്ന ആളുകളുടെ വിവരം പുറത്ത് പോകില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

Latest Stories

യോഗേഷ് ഗുപ്തയ്ക്കു വേണ്ടി മുന്‍മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ശ്രീവാസ്തവയുടെ ചരടുവലി; ഐപിഎസ് നിയമനങ്ങളില്‍ ഇടപെട്ട് 'അവതാരങ്ങളും'

'സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു...നിങ്ങള്‍ അറിഞ്ഞിരുന്നോ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ'; വ്യാജവാർത്തയിൽ പ്രതികരിച്ച് സുരേഷ് ഗോപി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അറസ്റ്റിലായ അഞ്ചു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യും

പാർവ്വതി പുത്തനാർ മുതൽ തേജസ്വിനി വരെ; നദികളും കായലുകളും കനാലുകളും നേരിടുന്ന അസ്തിത്വ പ്രതിസന്ധിയുടെ അന്വേഷണാത്മക റിപ്പോർട്ട്; കേരളത്തിന്റെ മരിക്കുന്ന ജലധമനികൾ

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ഈ സീസണിലെ ആദ്യ റെഡ് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്; നാല് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി

'ഇതര മതസ്ഥരുടെ ആചാരങ്ങൾ പിന്തുടരുന്നതിനും അനുഷ്ഠിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു, അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകും'; ഫാത്തിമ തഹിലിയക്കെതിരെ സമസ്ത നേതാവ്

'സഹോദരിയുടെ ഭർത്താവായത് കൊണ്ടല്ല, നല്ലൊരു പൊതുപ്രവർത്തകനായതു കൊണ്ട്'; ബന്ധുനിയമനത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: പുനഃരന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു; ഗൺമാനെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യം

'വീണ ഇടനിലക്കാരി പ്രതി പിണറായി, ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്ന വിധി'; ഷോൺ ജോർജ്

ദില്ലി ദുരന്തം: കത്തിയത് ഒരു കെട്ടിടമല്ല, ഇന്ത്യയുടെ വിശ്വാസ്യതയാണ്