നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ച് ഉമ്മന്‍ ചാണ്ടി

നേമത്ത് മത്സരിക്കാൻ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് നിയമസഭയിൽ സീറ്റ് നേടിക്കൊടുത്ത മണ്ഡലമാണ് നേമം. ബി.ജെ.പിയുടെ ഒ. രാജഗോപാലായിരുന്നു ഇവിടെ നിന്നും ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച് എം.എൽ.എ ആയത്. നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സിറ്റിംഗ് സീറ്റായ പുതുപ്പള്ളിയിലും നേമത്തുമായി ഉമ്മന്‍ ചാണ്ടി മത്സരിക്കുമോ അതോ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേമത്ത് സ്ഥാനാര്‍ഥിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോ എങ്ങനെ ഈ വാര്‍ത്ത വന്നു എന്നറിയില്ല എന്ന മറുപടിയാണ് ഉമ്മന്‍ ചാണ്ടി നൽകിയത്.

അതേസമയം നേമത്ത് കരുത്തനായ സ്ഥാനാർത്ഥി തന്നെ വരുമെന്നും ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. നേമത്ത് ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കാൻ തയ്യാറാകണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്‍റെ ആവശ്യം.

കെ മുരളീധരന്റെ പേരും നേമത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു. കെ മുരളീധരനും മത്സരത്തിന് സന്നദ്ധത അറിയിച്ചിരുന്നു എന്നാൽ എം.പിമാര്‍ മത്സര രംഗത്തേക്ക് വരേണ്ടതില്ലെന്ന പൊതുനിലപാടാണ് നേതൃത്വത്തിന്. കെ മുരളീധരന് വേണ്ടി മാത്രം ഇളവ് നൽകിയാൽ നിയമസഭയിലേക്ക് മത്സര സന്നദ്ധത അറിയിച്ച മറ്റ് എം.പിമാർ ഇടയും എന്നതാണ് കാരണം.

Latest Stories

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും