'മറച്ചുവെക്കാനുള്ളവര്‍ക്കേ ആശങ്കയും അമർഷവും ഉണ്ടാകൂ, ഞങ്ങള്‍ തുറന്ന പുസ്തകം, ഒന്നും മറച്ചുവെക്കാനില്ല'; എംവി ഗോവിന്ദന്‍

മറച്ചുവെക്കാനുള്ളവര്‍ക്കേ ആശങ്കയും അമർഷവും ഉണ്ടാകൂ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തങ്ങൾ തുറന്ന പുസ്തകം പോലെയാണെന്നും തങ്ങള്‍ക്കൊന്നും മറച്ചുവെക്കാനില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചതിലാണ് പ്രതികരണം.

പരിശോധിക്കുന്നതില്‍ ഞങ്ങള്‍ക്കെന്താണ് കുഴപ്പം. ഞങ്ങള്‍ക്കൊന്നും മറച്ചുവെക്കാനില്ലല്ലോ. മറച്ചുവെക്കാനുള്ളവര്‍ക്ക് പരിശോധിക്കുന്നതിന്റെ ഭാഗമായി അമര്‍ഷവും പ്രതിഷേധവും രൂപപ്പെട്ടു വരാം. ഞങ്ങള്‍ തുറന്ന പുസ്തകം പോലെയാണ്. ഏതും പരിശോധിച്ചോട്ടെ – എം വി ഗോവിന്ദൻ പറഞ്ഞു

ഇലക്ഷന്‍ കമ്മീഷന്റെ ഭാഗമായി നടക്കുന്ന പ്രക്രിയയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടപെടുന്ന പ്രശ്‌നമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സ്വാഭാവികമായും അവര്‍ പെട്ടി പരിശോധിക്കുന്നുണ്ട്, കാര്‍ പരിശോധിക്കുന്നുണ്ട്, പരിശോധിക്കാതെ വിടുന്നുണ്ട്. ഇവിടെ മാത്രമല്ല, കേരളത്തിലുടനീളം മുന്‍പ് ഉണ്ടായിരുന്നതാണ്. അത്രയേയുള്ളു എന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഉദ്യോഗസ്ഥന്‍മാര്‍ സ്വന്തം ജോലി ചെയ്യുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തേണ്ട കാര്യമെന്താണെന്ന് എം വി ഗോവിന്ദൻ ചോദിച്ചു.

Latest Stories

വീണ്ടും നിപ, മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ചെന്നൈയിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി, സഞ്ജു സാംസന്റെ പ്രതികരണം വൈറൽ

അല്ലു അര്‍ജുന്റെ പിതാവിനെ ചോദ്യം ചെയ്ത് ഇഡി; നടപടി യൂണിയന്‍ ബാങ്കിന്റെ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; ബോളർമാരെ എയറിൽ കേറ്റി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റും കൈവിട്ട് പോകുമോ എന്ന് ആരാധകർ

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു; തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം