സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ഓണ്‍ലൈന്‍ വായ്പാ ആപ്പ്; വയനാട്ടില്‍ യുവാവിന്റെ ആത്മഹത്യ ഭീഷണിയെ തുടര്‍ന്ന്; വ്യാജ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചതായി ആരോപണം

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ഓണ്‍ലൈന്‍ വായ്പാ ആപ്പ്. ഓണ്‍ലൈന്‍ വായ്പാ ആപ്പില്‍ നിന്ന് കടമെടുത്ത വയനാട് അരിമുള സ്വദേശി അജയ് രാജ് ആണ് ആത്മഹത്യ ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന അജയ് ഓണ്‍ലൈന്‍ വായ്പാ ആപ്പില്‍ നിന്നും കടമെടുത്തിരുന്നു. പണം തിരിച്ചടയ്ക്കാന്‍ സാധിക്കാതായതോടെ ഓണ്‍ലൈന്‍ ആപ്പുകളില്‍നിന്ന് ഇയാള്‍ ഭീഷണി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറയുന്നു.

എറണാകുളം കടമക്കുടിയില്‍ രണ്ട് കുട്ടികളടക്കം നാല് പേര്‍ ജീവനൊടുക്കി ദിവസങ്ങള്‍ കഴിയുമ്പോഴാണ് വയനാട്ടില്‍ നിന്ന് വീണ്ടുമൊരു വാര്‍ത്ത കൂടി എത്തുന്നത്. കടമക്കുടിയില്‍ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ബന്ധുക്കള്‍ക്ക് അയച്ചതിന് സമാനമായി വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച് അജയ് രാജിനെയും ഓണ്‍ലൈന്‍ ഇടപാടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ ആരോപിക്കുന്നു.

കടമക്കുടിയിലെ സംഭവത്തില്‍ ഉന്നതതല പൊലീസ് സംഘം ഊര്‍ജ്ജിത അന്വേഷണം തുടരുകയാണ്. ആത്മഹത്യ ചെയ്ത യുവതിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധിച്ച് വരുന്നു.

അതേ സമയം ഓണ്‍ലൈന്‍ വായ്പാ ആപ്പുകളെ നിയന്ത്രിക്കാന്‍ ഉടന്‍ നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നിലവിലെ ഐടി നിയമം അനുസരിച്ച് ഓണ്‍ലൈന്‍ ആപ്പുകളെ നിയന്ത്രിക്കുന്നതില്‍ പരിമിതികളുണ്ട്. പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടെ ലഭ്യമായ നിയമ വിരുദ്ധ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വ്യവസ്ഥകളുള്ള നിയമം കൊണ്ടുവരാനാണ് പദ്ധതി. റിസര്‍വ്ബാങ്കിന്റെ അനുമതിയുള്ള ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ പട്ടിക പുറത്തിറക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

നിലവില്‍ ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്വകാര്യ വീഡിയോകളും ഫോട്ടോകളും കോണ്‍ണ്ടാക്ട് ലിസ്റ്റും ഉപയോഗിക്കാനുള്ള അനുമതി ആവശ്യപ്പെടുന്ന തരത്തിലാണ് ആപ്പുകളുടെ പ്രവര്‍ത്തനം. സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ ഇരകളെ വേട്ടയാടുന്നത്. ഇതിനെതിരെ ജനങ്ങള്‍ ബോധവാന്മാരാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി