ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ് ഇരകള്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക നമ്പര്‍ നിലവില്‍; 24 മണിക്കൂറും സേവനം; പ്രവര്‍ത്തനം പൊലീസ് ആസ്ഥാനത്ത്

ലോണ്‍ ആപ്പുകളിലൂടെ വായ്പാ തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്‌സ്ആപ്പ് നമ്പര്‍ നിലവില്‍ വന്നു. അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകളില്‍ നിന്ന് വായ്പയെടുത്ത് കുരുക്കിലായതിനെ തുടർന്ന് പലരും ആത്മഹത്യ ചെയ്തതോടെയാണ് നടപടി. എറണാകുളം കടമക്കുടിയിലെ യുവതിയും കുടുംബവും ജീവനൊടുക്കിയതിനു പിന്നാലെ വയനാട് സ്വദേശി അജയ് രാജും വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു.

94979 80900 എന്ന നമ്പറില്‍ പൊലീസിനെ ബന്ധപ്പെട്ട് 24 മണിക്കൂറും പരാതി കൈമാറാനുള്ള സൗകര്യമുണ്ട്. നമ്പറില്‍ നേരിട്ട് വിളിച്ച് പരാതി പറയാനാവില്ല. പകരം ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമേ പരാതി നല്‍കാന്‍ സാധിക്കൂ. പരാതി അറിയിക്കുന്നവരെ ആവശ്യമെങ്കില്‍ പൊലീസ് തിരികെ വിളിച്ച് വിവരശേഖരണം നടത്തും.

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിലാണ് വായ്പാ തട്ടിപ്പുകളെ പ്രതിരോധിക്കുന്ന സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകള്‍ക്കെതിരെ പൊലീസ് പ്രചരണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാരും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പ്രചരണം നടത്തും.

കടമക്കുടിയില്‍ മക്കളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ നിരന്തര ഭീഷണിയെന്നാണ് കുടുംബം ആരോപിച്ചത്. ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചിരുന്നു. യുവതിയുടെ മരണ ശേഷവും ഇത്തരം സന്ദേശങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

കടമക്കുടിയിലെ സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ കഴിയുമ്പോഴാണ് വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരിമുളയില്‍ അജയ് രാജ് ആത്മഹത്യ ചെയ്തത്. സംഭവത്തിന് പിന്നില്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായിരുന്നു. അജയുടെ മരണത്തിന് ഏതാനും മിനുട്ടുകള്‍ക്ക് മുന്‍പും ലോണ്‍ ആപ്പുകാര്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ