ഓച്ചിറയില്‍ 13-കാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍, മുഖ്യപ്രതി പെണ്‍കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നു

മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ഓച്ചിറയില്‍ 13-കാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തു. കാര്‍ നല്‍കിയയാളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓച്ചിറ സ്വദേശിയായ റോഷനും സംഘവുമാണ് രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ 13-കാരിയേയും കൊണ്ട് ബംഗളൂരുവിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. മറ്റ് പ്രതികള്‍ക്കായും അന്വേഷണം തുടരുകയാണ്. നാല് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. റോഷനും സംഘവും മകളെ ശല്യം ചെയ്തിരുന്നതായി മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.

കൊല്ലം ദേശീയ പാതയ്ക്ക് സമീപത്തായിരുന്നു രാജസ്ഥാന്‍ സ്വദേശികളായ കുടുംബം വഴിയോര കച്ചവടം നടത്തിയിരുന്നത്. വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുകയാണ് ഇവരുടെ ജോലി. തിങ്കളാഴ്ച രാത്രി 11 മണിയ്ക്കാണ് സംഭവം. റോഷനും മറ്റു നാലുപേരും ചേര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോകുകയായിരുന്നു. മകളെ രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ ഇവര്‍ മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്തു.

Latest Stories

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി