‘കമ്മ്യൂണിസ്റ്റുകാരെ തോല്‍പിക്കണമെന്ന് പറഞ്ഞ് വോട്ട് ചെയ്യുന്ന കാലം ഉണ്ടായിരുന്നു’; ബി.ജെ.പി മുമ്പ് വോട്ട് മറിച്ചിട്ടുണ്ടാവാമെന്ന് ഒ. രാജഗോപാല്‍

കമ്മ്യൂണിസ്റ്റുകാരെ തോല്‍പിക്കണം എന്നുപറഞ്ഞ് വോട്ടു ചെയ്യുന്ന കാലമുണ്ടായിരുന്നുവെന്ന് സംസ്ഥാനത്തെ ഏക ബിജെപി എംഎല്‍എ, ഒ രാജഗോപാല്‍. മുമ്പ് ഇവിടെ ബിജെപി വോട്ടു മറിച്ചിട്ടുണ്ടാവാം.  ഇപ്പോള്‍ അങ്ങനെയില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

‘മുമ്പ് ഇവിടെ ബിജെപി വോട്ടു മറിച്ചിട്ടുണ്ടാവാം. ഇപ്പോള്‍ അങ്ങനെയില്ല. എന്തായാലും ജയിക്കാന്‍ പോവുന്നില്ല. എന്നാ പിന്നെ എന്തിനാ വോട്ടു കളയുന്നേ? കമ്മ്യൂണിസ്റ്റുകാരെ തോല്‍പിക്കണം എന്ന് പറഞ്ഞ് വോട്ടു ചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അത് പഴയകാലം. ഇപ്പോള്‍ ബിജെപി വളര്‍ന്നു’- ഒ രാജഗോപാല്‍ പറഞ്ഞു.

അതേസമയം, ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ ആരോപണങ്ങള്‍ രാജഗോപാല്‍ തള്ളി. ചെങ്ങന്നൂര്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ടുള്ള ബാലശങ്കറിന്റെ ആരോപണങ്ങളില്‍ വസ്തുതയില്ല. ജയിക്കാന്‍ വേണ്ടി മത്സരിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപി പ്രവര്‍ത്തനശൈലി മാറ്റേണ്ടതുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ മാറ്റം അനിവാര്യമാണ്. വെറുതെ കുറ്റം പറയുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും മാത്രം ചെയ്താല്‍ പോര. ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനുള്ള ചുമതലയുമുണ്ട്. അതനുസരിച്ചുള്ള പ്രവര്‍ത്തനമാണ് ബിജെപി ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കെ സുരേന്ദ്രന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് തനിക്കറിയില്ല. പുതിയ കാലഘട്ടമല്ലേ. മുഖ്യമന്ത്രി വരെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെ വരാന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നു. അടിയന്തരാവശ്യം വരുമ്പോള്‍ ചെയ്യേണ്ടി വരുമെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന് പൂര്‍ണതൃപ്തി ഒരുകാലത്തും ആര്‍ക്കുമുണ്ടാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി