ലിംഗസമത്വത്തിന് എതിരെ ഒന്നും പറഞ്ഞില്ല, ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല; വിശദീകരണവുമായി എം.കെ മുനീര്‍

എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിലെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് വിശദീകരണവുമായി ഡോ. എം.കെ മുനീര്‍ എംഎല്‍എ. തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നും പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നതിനെ ലിംഗസമത്വമെന്ന് വിളിക്കാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ലിംഗനീതിയാണ് വേണ്ടത്. ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന പേരില്‍ പുരുഷന്റെ വസ്ത്രം സ്ത്രീയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ലിംഗപക്ഷപാതമാണ്. ആണ്‍വേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെയാണ്, മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്ന് ചോദിച്ചത് ഈ ആ അര്‍ത്ഥത്തിലാണെന്നും മുനീര്‍ പറഞ്ഞു. സ്ത്രീകളെ നിരാകരിക്കുന്നതാണ് സി പിഎമ്മിന്റെ ഘടനയെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ പുരോഗമനവാദിയാണ് പക്ഷെ അരാജകവാദിയല്ല. കുട്ടികളികളുടെമേല്‍ കമ്മ്യൂണിസ്റ്റ് ചിന്തകളെ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിപിഎം പാഠ്യ പദ്ധതിയില്‍ മതനിരാസം ഒളിച്ചുകടത്തുന്നു. 70 ശതമാനം പെണ്‍കുട്ടികളുള്ള സ്‌കൂളില്‍ 30 ശതമാനം വരുന്ന ആണ്‍കുട്ടികളുടെ വസ്ത്രം എല്ലാവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഈ രീതി ലോകത്ത് പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎം സ്ത്രീവിരുദ്ധ പാര്‍ട്ടിയാണ്. എം.എം മണിയുടെയും വിജയരാഘവന്റെയും പ്രസ്താവന അതിന് ഉദാഹരണമാണ്. ഇത്തരം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നവരാണ് ലിംഗസമത്വം നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും മുനീര്‍ പരിഹസിച്ചു. തന്റെ പ്രസ്താവന പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയമല്ല. ലീഗ് ഇടതുപക്ഷത്തേക്ക് പോയാലും ഈ നിലപാടുകളില്‍ മാറ്റമുണ്ടാവില്ല.

സിപിഎമ്മിന്റെയും ലീഗിന്റേയും ആശയങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ ആശയപരമായി ഒന്നിച്ച് പോകാനാകില്ലെവന്നും മുനീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം
കോഴിക്കോട് നടന്ന എംഎസ്എഫ് സമ്മേളനത്തിലായിരുന്നു മുനീറിന്റെ വിവാദ പ്രസംഗം. ലിംഗസമത്വത്തിന് ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം നടപ്പാക്കുന്ന പിണറായി വിജയന്‍ സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്