രാഷ്ട്രീയമല്ല, സാബു മുതലാളിയും രാജീവ് ചന്ദ്രശേഖരൻ മുതലാളിയും കൈകോർക്കുമ്പോൾ ഒന്നാന്തരം 'ബിസിനസ് മെർജർ'; സന്ദീപ് വാര്യർ

സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എന്‍ഡിഎയില്‍ ചേർന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സാബു മുതലാളിയും രാജീവ് ചന്ദ്രശേഖരൻ മുതലാളിയും കൈകോർക്കുമ്പോൾ സംഭവിക്കുന്നത് രാഷ്ട്രീയമല്ല ഒന്നാന്തരം ‘ബിസിനസ് മെർജർ’ ആണെന്നാണ് സന്ദീപ് വാര്യർ പറയുന്നത്. ഒരാൾ കിറ്റും പച്ചക്കറിയും വിറ്റ് വോട്ട് പിടിക്കാൻ നോക്കുന്നുവെന്നും മറ്റൊരാൾ കോർപ്പറേറ്റ് പവറും കേന്ദ്ര സ്വാധീനവും ഉപയോഗിച്ച് കേരളത്തെ വിലയ്ക്കെടുക്കാമെന്ന് മോഹിക്കുന്നുവെന്നും സന്ദീപ് വാര്യർ കുറിച്ചു.

കിഴക്കമ്പലത്തെ സാബു മുതലാളിയും ഡൽഹിയിലെ രാജീവ് ചന്ദ്രശേഖരൻ മുതലാളിയും കൂടി കൈകോർക്കുമ്പോൾ അവിടെ സംഭവിക്കുന്നത് രാഷ്ട്രീയമല്ല, ഒരു ഒന്നാന്തരം ‘ബിസിനസ് മെർജർ’ ആണ്.
രാഷ്ട്രീയത്തെ പ്യുവർ ബിസിനസ്സായി കാണുന്ന രണ്ട് മുതലാളിമാർ ഒന്നിക്കുമ്പോൾ ലാഭവിഹിതത്തെക്കുറിച്ച് മാത്രമേ അവർക്ക് ചിന്തിക്കാനാവൂ. ഇതിനെ ‘അവിശുദ്ധ കൂട്ടുകെട്ട്’ എന്ന് വിളിക്കുന്നത് പഴയ സ്റ്റൈലാണെന്നും സന്ദീപ് വാര്യർ കുറിച്ചു.

ഇതിപ്പോൾ ഒരു ‘സ്‌ട്രാറ്റജിക് കോർപ്പറേറ്റ് പാർട്ണർഷിപ്പ്’ ആണ്. കമ്പനിയുടെ ഷെയർ ഹോൾഡേഴ്സിനെ മാറ്റുന്നത് പോലെ വോട്ടർമാരെയും മാറ്റാമെന്നാണ് ഇവരുടെ വിചാരം. തൊഴിലാളികളെ തഞ്ചത്തിൽ നിർത്തുന്നത് പോലെ വോട്ടർമാരെയും വരുതിയിലാക്കാം എന്ന് കരുതുന്ന ഈ ‘മുതലാളിത്ത ബുദ്ധി’ക്ക് മുന്നിൽ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. മുതലാളിമാരേ, ഒരു കാര്യം ഓർമ്മിപ്പിക്കാം… ഇത് പ്രബുദ്ധമായ കേരളമാണ്. ഇവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ കിറ്റിലിട്ടോ വർഗീയത കലർത്തിയോ വിലയ്ക്കെടുക്കാം എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണ് എന്നും സന്ദീപ് വാര്യർ പറയുന്നു.

കോർപ്പറേറ്റ് താല്പര്യങ്ങളും വർഗീയതയും ഒരു പാത്രത്തിൽ വിളമ്പിയാൽ അത് വിഴുങ്ങാൻ ഇവിടെ ആരെയും കിട്ടില്ല. നാട്ടുകാരെ വെറും ഉപഭോക്താക്കളായി കാണുന്ന നിങ്ങളുടെ ഈ ‘ഡീൽ രാഷ്ട്രീയം’ അറബിക്കടലിൽ തള്ളാൻ കേരളം തയ്യാറെടുത്തു കഴിഞ്ഞു. ഈ കളി ഇവിടെ വിലപ്പോകില്ല മുതലാളിമാരേ എന്നും സന്ദീപ് വാര്യർ പറഞ്ഞു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി ചേര്‍ന്നുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സാബു എം ജേക്കബ് മുന്നണി പ്രവേശനം പ്രഖ്യാപിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി